സർവകലാശാലയിലെ ട്രാക്ക് എന്ന് ശരിയാകും? To advertise here, :കായികമത്സരങ്ങൾക്ക് പ്രധാന വേദിയായിരുന്ന സർവകലാശാലയിലെ സിന്തറ്റിക് ട്രാക്കുകൾ നവീകരിക്കുന്ന പ്രവൃത്തികൾ ഇനിയും തുടങ്ങിയിട്ടില്ല. വർഷങ്ങളായി ട്രാക്കിന്റെ പല ഭാഗങ്ങളും പൊളിഞ്ഞുകിടക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾ വൈകുന്നതിനാൽ ഇവിടെ നടക്കേണ്ടിയിരുന്ന ജില്ലാ, സംസ്ഥാന മീറ്റുകളെല്ലാം മറ്റ് ഇടങ്ങളിലേക്ക് മാറ്റി. 2015-ൽ യുവജന-കായികക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണ് ട്രാക്കുകൾ പണിതത്. അഞ്ചു വർഷത്തെ കാലാവധിയുള്ള ട്രാക്കുകളിൽ പത്തുവർഷമായിട്ടും കാര്യമായ അറ്റകുറ്റപ്പണികൾ ഒന്നുമുണ്ടായില്ല. ഏകദേശം 450 സ്ക്വയർ ഫീറ്റ് ഭാഗമാണ് ശരിയാക്കാനുള്ളത്. ഇതിനായി 50 ലക്ഷം രൂപയോളം ചെലവുവരും. സർവകലാശാല പലതവണ അറ്റകുറ്റപ്പണികൾ തുടങ്ങാമെന്ന് തീരുമാനിച്ചെങ്കിലും വൈകുകയായിരുന്നു. മീറ്റുകൾ മാറ്റിത്തുടങ്ങിയതോടെ പണികൾ സി.പി.ഡബ്യു.ഡി.യെ ഏല്പിക്കാൻ തീരുമാനമായി. കഴിഞ്ഞ ഒക്ടോബറിൽ സി.പി.ഡബ്ള്യൂ.ഡി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതുവരെ ഒന്നും തുടങ്ങിയില്ല. പ്രവൃത്തി വൈകുന്നത് തുടർന്നും മീറ്റുകൾ നഷ്ടമാകാൻ കാരണമായേക്കും. ജില്ലയിലെ പ്രധാനപ്പെട്ട ട്രാക്കാണ് അവഗണനയിൽ വൈകി ഓടുന്നത്. കായികമലപ്പുറത്തിനൊരു മാനിഫെസ്റ്റോ 2 :തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനുള്ള പാച്ചിലിലാണ് സ്ഥാനാർഥികൾ. വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരും ഓടുന്നതിനേക്കാൾ വേഗത്തിൽ ഓടുന്നവരാണ് നമ്മുടെ കായികതാരങ്ങൾ. കഴിഞ്ഞ സ്കൂൾ കായികമേളയിൽ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകൾ പൊട്ടിപ്പൊളിഞ്ഞതുകാരണം പാലക്കാട്ടേക്ക് വണ്ടി കയറേണ്ടിവന്നു നമ്മുടെ കുട്ടികൾക്ക്. ജില്ലയിൽ ഉടനെ വേണ്ടതൊരു മികച്ച സിന്തറ്റിക് ട്രാക്കാണ്. മലപ്പുറം കായികമേള @പാലക്കാട് : സംസ്ഥാന സ്കൂൾ കായികമേളയിലെ ജേതാക്കളായ മലപ്പുറം കഴിഞ്ഞ ജില്ലാ കായികമേളയിൽ ആകെ നാണംകെട്ടു. കാര്യം വേറെയൊന്നുമല്ല, സ്വന്തമായി സിന്തറ്റിക് ട്രാക്ക് ഇല്ലാത്തുകാരണം പാലക്കാട് ചാത്തന്നൂർ ജി.എച്ച്.എസ്.എസിലായിരുന്നു മീറ്റ് അരങ്ങേറിയത്. ജില്ല വിട്ട് കായികമേള നടത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. മലപ്പുറത്തെ അത്‌ലറ്റിക്സ് മത്സരങ്ങളുടെ സ്ഥിരംവേദി കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയമാണ്. അവിടുത്തെ സിന്തറ്റിക്ക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞതാണ് മറ്റൊരു വേദി തിരഞ്ഞെടുക്കാൻ കാരണം. ട്രാക്കിൽ മത്സരങ്ങൾ നടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി മേളയ്ക്കുള്ള അനുമതി കായികവിഭാഗം നിഷേധിച്ചു. കാലിക്കറ്റ് സർവകലാശാലയ്ക്കുപുറമേ തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നിലമ്പൂർ മാനവേദൻ സ്കൂളിലുമാണ് നിലവിൽ 400 മീറ്റർ ട്രാക്കുള്ളത്. തിരൂരിലെ ട്രാക്ക് ശരിയായ നവീകരണം ഇല്ലാത്തുകൊണ്ട് അന്ന് നശിച്ചിരുന്നു. തിരൂർ ഉപജില്ലാ കായികമേളയും പാലക്കാട്ടാണ് നടത്തിയത്. നവീകരണം പുരോഗമിക്കുന്നുണ്ട് തിരൂരിൽ. എന്നാൽ എത്ര ലൈനുള്ള ട്രാക്കാണ് തിരൂരിൽ വരുന്നതെന്ന് കായികമേഖലയിലുള്ളവർക്കുപോലും അറിയില്ല. നിലമ്പൂർ മാനവേദനിൽ ആറു ലൈൻ സിന്തറ്റിക് ട്രാക്കായിരുന്നു. പക്ഷേ ആറാമത്തെ ട്രാക്കിൽ 100 മീറ്ററിനുശേഷം വലിയ കുഴികളുണ്ടായി. ഉപകരണങ്ങളുടെ കുറവുണ്ട് ബാംഗ്ലൂർ ജെ.എസ്.ഡബ്ള്യൂ. അക്കാദമിയിലായിരുന്നു കഴിഞ്ഞവർഷം എന്റെ പരിശീലനം. അവിടെയുള്ള ഉപകരണങ്ങളും ട്രാക്കുകളും നമുക്കില്ലാത്തത് പോരായ്മയായി തോന്നിയിരുന്നു. കേരളത്തിൽ കുറച്ചുകൂടി സൗകര്യപ്രദമായ കായിക സംസ്കാരമാണ് എല്ലാവരും പ്രതീക്ഷിക്കുക. മത്സരശേഷം സുഖപ്പെടുത്താനും പരിക്കുകൾ കുറയ്ക്കാനുമുള്ള സൗകര്യങ്ങൾ നടപ്പാക്കണം -മുഹമ്മദ് മുഹ്‌സിൻ (2023 സംസ്ഥാന കായികമേളയിലെ വ്യക്തിഗത ചാമ്പ്യൻ). സിന്തറ്റിക് ട്രാക്ക് ഇല്ലാത്തതാണ് മലപ്പുറം നേരിടുന്ന വെല്ലുവിളി. തേഞ്ഞിപ്പലത്തെ ട്രാക്ക് നശിച്ചത് കായികമേള നടത്തുന്നതിനു പ്രയാസമുണ്ടാക്കി. പയ്യനാട്ട് സ്പോർട്‌സ് കോംപ്ലക്സിൽ പുതിയ ട്രാക്ക് നിർമിക്കുന്നത് നല്ലതായിരിക്കും. അവിടെയാണെങ്കിൽ സ്ഥലവുമുണ്ട്. ജില്ലാ ആസ്ഥാനത്ത് ഒരു നീന്തൽപരിശീലന കേന്ദ്രം കൊണ്ടുവന്നാൽ വലിയ മാറ്റമുണ്ടാകും -പി. ഹൃഷികേശ് കുമാർ (ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്).പയ്യനാട് പണിതാൽ നന്നായിരിക്കും

സിന്തറ്റിക് ട്രാക്കില്ലെങ്കിൽ സിമ്പിളല്ല
M
MathrubhumiSource Link
about 2 months ago