സിപിഎം നേതാവ് സുന്ദരേശന്റെ മകൾ സ്മിത സുന്ദരേശനും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ബിജെപിയിൽ

സിപിഎം നേതാവ് സുന്ദരേശന്റെ മകൾ സ്മിത സുന്ദരേശനും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ബിജെപിയിൽ

M
MathrubhumiSource Link
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക്. മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മിയും, വർക്കല ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. സ്മിത സുന്ദരേശനും ബിജെപിയിൽ ചേർന്നു. ഇരു മുന്നണികളിലെയും പ്രമുഖ നേതാക്കൾ നിർണ്ണായക ഘട്ടത്തിൽ പാർട്ടി വിടുന്നത് യുഡിഎഫിനും എൽഡിഎഫിനും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. To advertise here, വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും സിപിഎം ഏരിയ കമ്മിറ്റി സ്ഥാനവും രാജി വെച്ചാണ് മുൻ സിപിഎം നേതാവ് സുന്ദരേശന്റെ മകൾ കൂടിയായ സ്മിത ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രകാശ് ജാവദേക്കറും ചേർന്നാണ് അവരെ സ്വീകരിച്ചത്. വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെതിരെ ബിജെപിയിൽ പ്രതിഷേധമുണ്ടായതിനെത്തുടർന്ന് സീറ്റ് തിരികെ ഏറ്റെടുക്കാനും സ്മിതയെ അവിടെ സ്ഥാനാർഥിത്ഥിയാക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. പാലക്കാട് നിന്നുള്ള മഹിളാ കോൺഗ്രസ് നേതാവ് ജയലക്ഷ്മി ഷൊർണൂരിലെ ബിജെപി സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചുവെന്ന് ജയലക്ഷ്മി ആരോപിച്ചു. കോൺഗ്രസിൽ നിന്ന് തനിക്ക് വളരെ മോശം അനുഭവം നേരിട്ടുവെന്നും തന്നെപ്പോലെ പലരും വരും ദിവസങ്ങളിൽ ബിജെപിയിലേക്ക് വരുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ജയലക്ഷ്മിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി സുരേഷ് ഗോപി രംഗത്തെത്തി. തന്റെ മകളുടെ വിവാഹ ഫോട്ടോ പങ്കുവെച്ചതിന്റെ പേരിൽ ഒരു പ്രവർത്തകയെയും കുടുംബത്തെയും അധിക്ഷേപിച്ചത് നെറികേടിന്റെ രാഷ്ട്രീയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇ.കെ. നായനാരും വി.എസും കരുണാകരനുമൊക്കെയുണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരമുണ്ടായിരുന്നുവെന്നും എന്നാൽ കുടുംബങ്ങളെ അവർ അധിക്ഷേപിച്ചിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയ ശൈലിക്ക് പാലക്കാട്ടെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Prominent Congress and CPM leaders join BJP in Kerala, citing internal dissatisfaction. Published: 22 Mar 2026, 05:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിപിഎം നേതാവ് സുന്ദരേശന്റെ മകൾ സ്മിത സുന്ദരേശനും മഹിളാ കോൺഗ… | Boolokam