സിപിഎമ്മും ലീഗുംതമ്മിൽ മലപ്പുറത്ത് മറ്റൊരു ഡീൽപോര്; തർക്കം ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയുംചൊല്ലി

സിപിഎമ്മും ലീഗുംതമ്മിൽ മലപ്പുറത്ത് മറ്റൊരു ഡീൽപോര്; തർക്കം ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയുംചൊല്ലി

M
MathrubhumiSource Link
ഫഹ്‌മി റഹ്‌മാനി Last Updated: 28 March 2026, 09:31 AM IST ജമാഅത്തെ ഇസ്ലാമി പൊതുവില്‍ യു.ഡി.എഫിനെയാണ് പിന്തുണയ്ക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി അത് പ്രഖ്യാപിക്കുയും ചെയ്തു. പി.ഡി.പി.യും എസ്.ഡി.പി.ഐ.യും എല്‍.ഡി.എഫ്. അനുകൂല സമീപനത്തിലാണ്. പ്രതീകാത്മകചിത്രം| Photo: Mathrubhumi മലപ്പുറം: ബി.ജെ.പി.യുമായുള്ള ഡീലിനെച്ചൊല്ലിയുള്ള ആരോപണപ്രത്യാരോപണങ്ങൾക്കുപുറമേ സി.പി.എമ്മും മുസ്ലിം ലീഗും തമ്മിൽ മറ്റൊരു ഡീൽ പോര് മലപ്പുറത്ത് അരങ്ങേറുന്നു. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐ.യെയും ചൊല്ലിയാണ് ഈ തർക്കം. To advertise here, ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ.എം. ഷാജിക്ക് പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കാറുള്ള ഉറച്ച സീറ്റായ വേങ്ങര കൊടുത്തതെന്നുപറഞ്ഞ് സി.പി.എം. നേതാവ് എ.കെ. ബാലനാണ് തർക്കത്തിന് തിരികൊളുത്തിയത്. പണ്ട് മുസ്ലിം ലീഗ് പ്രകടമായിത്തന്നെ ജമാഅത്തിനെതിരേ നിലപാടെടുത്തിരുന്നെന്ന് പറഞ്ഞ ബാലൻ ഇപ്പോൾ അവരോട് വിധേയത്വമാണെന്നും തുറന്നടിച്ചു. കടുത്ത ഭാഷയിലായിരുന്നു കെ.എം. ഷാജിയുടെ മറുപടി. ബാലൻ വക്കുപൊട്ടിയ കോടാലിയാണെന്നും രാഷ്ട്രീയം പറയാതെ ചർച്ചകളെ വഴിതിരിച്ചുവിടാനുള്ളള്ള ടൂളായാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചതെന്നും കുറ്റപ്പെടുത്തി. ഒരുപടി കൂടി കടന്ന ഷാജി വേങ്ങര അങ്ങാടിയിൽവന്ന് എസ്.ഡി.പി.ഐ.യെക്കുറിച്ച് നാല് മോശം വർത്തമാനം പറയാൻ ബാലനെ വെല്ലുവിളിച്ചു. നിലവിലെ എൽ.ഡി.എഫ്. സ്വതന്ത്രൻ കഴിഞ്ഞതവണ എസ്.ഡി.പി.ഐ. പിന്തുണയോടെ മത്സരിച്ചെന്ന ആരോപണത്തിലൂന്നിയായി രുന്നു ഷാജിയുടെ ഒളിയമ്പ്. തിരഞ്ഞെടുപ്പായാൽ സമൂഹത്തിൽ വിഭജനമുണ്ടാക്കാൻ ഇറങ്ങി വരുന്നവരുടെ വാക്കുകളാണ് ബാല ന്റേതെന്ന് ലീഗ് ദേശീയ ജനറൽ സെ ക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന പ്രചാര വേലയാണ് ബാലന്റേതെന്നും നട്ടാൽ മുളയ്ക്കാത്ത പച്ചക്കള്ളം പറയുന്നത് അദ്ദേഹത്തിന്റെയും കമ്യൂണിസ്റ്റ് പാർ ട്ടിയുടെയും സ്വഭാവമാണെന്ന് സം സ്ഥാന ജനറൽ സെക്രട്ടറി പി.എം. എ. സലാമും തുറന്നടിച്ചു. അതിനിടെ, മുതിർന്ന സി.പി.എം. നേതാവ് എളമരം കരീമും രംഗത്തി റങ്ങി. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് ലീഗെന്നും അവരുടെ ആശയത്തോട് യോജിച്ചുപോകാത്തതുകൊണ്ടാണ് ഡോ. എം.കെ. മുനീറിന് സീറ്റ് നിഷേധിച്ച തെന്നുമായിരുന്നു ആരോപണം. ആരെങ്കിലും പറയുന്നതിനനുസ രിച്ച് സ്ഥാനാർഥികളെ തീരുമാനി ക്കുന്ന പാർട്ടിയല്ല ലീഗെന്നും ജമാ അത്തെ ഇസ്ലാമി വിചാരിച്ചാൽ തന്നെ മാറ്റിനിർത്താൻ കഴിയില്ലെന്നും മുനീർ തിരിച്ചടിച്ചു. തിരഞ്ഞെടുപ്പിൽ അനുകൂലഘടകം ഒന്നുമി ല്ലാത്തതുകൊണ്ട് സി.പി.എം. കഥകൾ മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്തുണ ആർക്ക്? ജമാഅത്തിനെയും എസ്.ഡി.പി .ഐ.യും ചൊല്ലി വാക്‌പോര് തുടങ്ങിയതോടെ ഈ സംഘനകളുടെ നിലപാടും ചർച്ചയാകുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി പൊതുവിൽ യു.ഡി.എഫിനെയാണ് പിന്തുണയ്ക്കുന്നത്. വെൽഫെയർ പാർട്ടി അത് പ്രഖ്യാപിക്കുകയും ചെയ്തു. പി.ഡി. പി.യും എസ്.ഡി.പി.ഐ.യും എൽ. ഡി.എഫ്. അനുകൂല സമീപനത്തി ലാണ്. എസ്.ഡി.പി.ഐ. സംസ്ഥാ നത്ത് 38 സീറ്റുകളിൽ മത്സരിക്കുന്നു മുണ്ട്. മറ്റിടങ്ങളിൽ ഇതുവരെ ആർ ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ബി.ജെ.പി. ക്ക് ജയസാധ്യതയുള്ള മഞ്ചേശ്വരത്ത് പി.ഡി.പി., യു.ഡി.എഫിനൊപ്പമാണ്. ഇവിടത്തെ സ്ഥാനാർഥിയെ പിൻവലിച്ച എസ്.ഡി.പി.ഐ.യും യു.ഡി. എഫ്. സ്ഥാനാർഥിക്ക് പിന്തുണ നൽ കിയേക്കും. Content Highlights: CPM and Muslim League are engaged in a heated debate over their alleged alliances with minority organizations., A.K. Balan accused the Muslim League of being controlled by Jamaat-e-Islami., KM Shaji retaliated by questioning CPM's connection with SDPI., Analysis of how Jamaat-e-Islami, SDPI, and PDP are positioning themselves for the elections. Published: 28 Mar 2026, 09:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിപിഎമ്മും ലീഗുംതമ്മിൽ മലപ്പുറത്ത് മറ്റൊരു ഡീൽപോര്; തർക്കം… | Boolokam