തലശ്ശേരി: വനിതാ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂരിലെ പി. ദിവ്യശ്രീയെ (38) ഭർത്താവ് രാജേഷ് പെട്രോൾ ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തുകയും തടയാനെത്തിയ അച്ഛനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ 28-ന് വിധി. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുൻപാകെ കേസിന്റെ വാദം പൂർത്തിയായി. To advertise here, കേസിൽ സംഭവസമയത്തെ സി.സി.ടി.വി. ദൃശ്യം കോടതിയിൽ ഹാജരാക്കി പ്രദർശിപ്പിച്ചിരുന്നു. തെളിവായ ദൃശ്യം കോടതിയിൽ പ്രദർശിപ്പിക്കുന്നത് അപൂർവമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ വാദിച്ചു. ആയുധം കണ്ടെത്തിയതിന്റെയും വാങ്ങുന്നതിന്റെയും ഉൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യം കോടതിയിൽ ഹാജരാക്കി. 102 രേഖകളും 51 തൊണ്ടിമുതലും ഹാജരാക്കി. സംഭവത്തിന് മുൻപ് പ്രതിക്കെതിരേ രണ്ട് കേസുകളുണ്ടായിരുന്നു. 92 സാക്ഷികളിൽ 65 പേരെ വിസ്തരിച്ചു. സംഭവദിവസം വീട്ടിലെത്തിയ പ്രതി കൊടുവാൾ കൊണ്ട് വീടിന്റെ ഗ്രിൽസിന് വെട്ടിയതായി പരിക്കേറ്റ അച്ഛൻ കെ. വാസു മൊഴി നൽകിയിരുന്നു. വീട്ടിന്റെ വരാന്തയിൽ പെട്രോൾ ഒഴിച്ചതിന് ശേഷം ദിവ്യശ്രീയെ പല തവണ വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം പിന്തുടർന്ന് വെട്ടി. തടയാൻ ശ്രമിച്ചപ്പോൾ വാസുവിനെയും വെട്ടി പരിക്കേൽപ്പിച്ചു. അക്രമത്തിൽ വാസുവിന് പരിക്കേറ്റു. ബൈക്കിലെത്തിയ പ്രതി അക്രമത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച പ്രതി വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്ന വിവരമറിഞ്ഞെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ ശ്രീഹരിയാണ് കേസന്വേഷിച്ചത്. വിചാരണ തീരുമാനിച്ചപ്പോൾ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടർന്ന് മനോരോഗ ചികിത്സയ്ക്ക് ഒരു മാസം കോഴിക്കോട് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മനോരോഗം ഇല്ലെന്ന് കണ്ടെത്തി. കരിവെള്ളൂർ പലിയേരികൊവ്വലിലെ പി. ദിവ്യശ്രീയെ 2024 നവംബർ 21-ന് വൈകീട്ട് വീട്ടിൽ വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയുടെ ഭർത്താവ് കൊഴുമ്മൽ കോട്ടുർ പെരളത്തെ കെ. രാജേഷ് (41)ആണ് പ്രതി. ഇരുവരും അകന്നുകഴിയുകയായിരുന്നു. കാസർകോട് ചന്തേര പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവദിവസം രാത്രി ശബരിമലയിൽ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂർ കുടുംബ കോടതി പരിഗണനയിലായിരുന്നു. വിവാഹമോചനക്കേസിൽ സംഭവദിവസം രാവിലെ ദിവശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താത്‌പര്യമില്ലെന്ന് പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കുടുംബകോടതി ഫാമിലി കൗൺസലെറ കേസിൽ വിസ്തരിച്ചു. വീട്ടുവരാന്തയിൽനിന്ന് പിടിച്ചിറക്കി മുറ്റത്തിട്ടും പിന്തുടർന്നും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. Content Highlights: woman cpo divyasree murder case verdict on march 28 Published: 25 Mar 2026, 07:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സിപിഒ ദിവ്യശ്രീയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കേസ്; വിധി 28-ന്
M
MathrubhumiSource Link
about 2 months ago