കൊല്ലം : നഗരഹൃദയത്തിൽ കന്റോൺമെന്റ് മേഖലയിൽ നൂറുകണക്കിനുപേർക്ക് ആശ്രയമായിരുന്ന സുഭിക്ഷ ഹോട്ടൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഉദ്ഘാടനംചെയ്ത പെട്രോൾ പമ്പ് ഇനിയും പ്രവർത്തനമാരംഭിച്ചില്ല. നിർമാണജോലികൾ പാതിവഴിയിലെത്തിനിൽക്കുന്ന സമയത്ത് ധൃതിപിടിച്ചാണ് പമ്പ് ഉദ്ഘാടനംചെയ്തത്. To advertise here, 2025 ഒക്ടോബർ 27ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിലാണ് പമ്പിനു തറക്കല്ലിട്ടത്. മാർച്ച് 11-ന് മന്ത്രിതന്നെ പമ്പ് ഉദ്ഘാടനംചെയ്തു. എന്നാൽ ഇതുവരെ പണി പൂർത്തിയാക്കി, തുറന്നുകൊടുക്കാൻ അധികൃതർക്കായിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയനാടകമാണ് നടന്നതെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നുണ്ട്. പമ്പിന്റെ സ്ഥാനത്തുണ്ടായിരുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ്, ഗോഡൗണിനു സമീപത്തേക്കു മാറ്റി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് ഗോഡൗണിനു സമീപത്തുണ്ടായിരുന്ന സുഭിക്ഷ ഹോട്ടലും അടഞ്ഞുകിടക്കുകയാണ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിലും ലോറി സ്റ്റാൻഡിലും കൊല്ലം കോർപ്പറേഷനിലും എത്തുന്നവർക്ക് ആശ്രയമായിരുന്നു ഹോട്ടൽ. 25 രൂപയ്ക്കു ഭക്ഷണം ലഭിച്ചിരുന്നത് വലിയ ആശ്വാസവുമായിരുന്നു. സ്ഥലവും സൗകര്യങ്ങളുമുണ്ടായിട്ടും ഹോട്ടൽ തുറക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുന്നുണ്ട്. Published: 20 Apr 2026, 12:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സിവിൽ സപ്ലൈസ് പെട്രോൾ പമ്പ് തുറന്നില്ല; സുഭിക്ഷ ഹോട്ടലും പൂട്ടി
M
MathrubhumiSource Link
20 days ago