സിവിൽ സർവീസ് 440-ാം റാങ്ക്, അനുമോദനം, ആഘോഷം.. മറ്റൊരാൾക്കെന്ന് നാട്ടുകാരറിഞ്ഞതോടെ യുവാവ് മുങ്ങി

സിവിൽ സർവീസ് 440-ാം റാങ്ക്, അനുമോദനം, ആഘോഷം.. മറ്റൊരാൾക്കെന്ന് നാട്ടുകാരറിഞ്ഞതോടെ യുവാവ് മുങ്ങി

M
MathrubhumiSource Link
പട്ന: മാർച്ച് 6-നാണ് ഈ വർഷത്തെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ബിഹാറിലെ ഷെയ്ഖ്പുരയിലെ രഞ്ജിത് കുമാറിന് 440-ാം റാങ്കും ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഗ്രാമത്തിൽ ആഘോഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. രഞ്ജിത് കുമാറിന്റെ പിതാവ് ഏറെ അഭിമാനത്തോടെ തലയുയർത്തി നിന്നു. പ്രാദേശിക എം‌എൽ‌എ, ജില്ലാ, ഗ്രാമ അധികൃതർ, പോലീസ് പോലും രഞ്ജിത്തിനെ പുഷ്പഹാരമണിയിക്കുകയും ഷാളുകൾ, പൂച്ചെണ്ടുകൾ തുടങ്ങി ഒട്ടേറെ സമ്മാനങ്ങളും മധുരവും നൽകി രഞ്ജിത്തിന്റെ നേട്ടം ആഘോഷിച്ചു.  To advertise here, അനുമോദിക്കാനായി സംഘടിപ്പിച്ച ചടങ്ങിൽ, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനെ ഉദ്ധരിച്ചുകൊണ്ട് ര‍ഞ്ജിത് പ്രചോദനാത്മകമായ പ്രസംഗം നടത്തി. മറ്റ് ഉദ്യോഗാർഥികൾ 18 മണിക്കൂർ പഠിക്കുമ്പോൾ താൻ നാല് മണിക്കൂർ പഠിച്ച് പരീക്ഷ പാസായെന്നും രഞ്ജിത് സൂചിപ്പിച്ചു. കഠിനാധ്വാനം, ആത്മവിശ്വാസം, നിശ്ചയദാർഢ്യം എന്നിവയുടെ പ്രാധാന്യം രഞ്ജിത് എടുത്തുപറഞ്ഞു. ഗ്രാമമുഖ്യനും സമാനമായ ചടങ്ങ് സംഘടിപ്പിച്ചു, പ്രാദേശിക പോലീസ് സ്റ്റേഷനിലും രഞ്ജിത്തിനെ ആദരിച്ചു. മാർച്ച് 10-ന് നാട്ടുകാർ UPSC മെറിറ്റ് ലിസ്റ്റ് പരിശോധിച്ചപ്പോൾ സംശയങ്ങൾ ഉയർന്നു. ഫലം പരിശോധിച്ചപ്പോൾ, കർണാടകയിൽ നിന്നുള്ള രഞ്ജിത് കുമാർ ആർ എന്നയാൾക്കാണ് 440-ാം റാങ്ക് എന്ന്  കണ്ടെത്തി. ഇതോടെ രഞ്ജിത്തിനെ അഡ്മിറ്റ് കാർഡുമായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അന്നു മുതൽ രഞ്ജിത് അപ്രത്യക്ഷനായിരിക്കുകയാണ്. മൊബൈൽ ഫോണും ഓഫ്! Content Highlights: Ranjit Kumar falsely claimed a 440th rank in the 2024 UPSC exam., The candidate held local celebrations and received honors from officials., Verification revealed the actual 440th rank holder is from Karnataka., The accused has gone missing following a police summons to verify his admit card. Published: 15 Mar 2026, 02:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിവിൽ സർവീസ് 440-ാം റാങ്ക്, അനുമോദനം, ആഘോഷം.. മറ്റൊരാൾക്കെന… | Boolokam