സിവിൽസർവീസ് വിജയം; ചിന്മയിയെ അനുമോദിച്ചു

സിവിൽസർവീസ് വിജയം; ചിന്മയിയെ അനുമോദിച്ചു

M
MathrubhumiSource Link
സിവിൽ സർവീസ് പരീക്ഷയിൽ 310-ാം റാങ്കാണ് ചിന്മയി നേടിയത് To advertise here, ബെംഗളൂരു : സിവിൽ സർവീസ് പരീക്ഷയിൽ 310-ാം റാങ്ക് നേടിയ കേരളസമാജം ഐ.എ.എസ്. അക്കാദമി വിദ്യാർഥിനിയായിരുന്ന പി.ചിന്മയിയെ ബാംഗ്ലൂർ കേരള സമാജം ആദരിച്ചു. ആദായ നികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ കാത്ത ട്രീസ മാത്യു, ചിന്മയിയെ പൊന്നാട അണിയിച്ചു. സമാജം പ്രസിഡന്റ് എം.ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, വനിതാ വിഭാഗം അധ്യക്ഷ സുധാവിനേഷ്, കൈരളീനികേതൻ എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ്് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്‌ജോ ജോസഫ്, അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് കമ്മിഷണറുമായ പി. ഗോപകുമാർ, ചെന്നൈ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ആർ. ദേവനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. 2027 -ലെ പരീക്ഷയ്ക്കുള്ള സൗജന്യ ഫൗണ്ടേഷൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ഫോൺ: 8431414491 Published: 18 Mar 2026, 01:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!