സിൽവർലൈൻവിരുദ്ധ സമരം അഞ്ചാം വർഷത്തിലേക്ക്

സിൽവർലൈൻവിരുദ്ധ സമരം അഞ്ചാം വർഷത്തിലേക്ക്

മാടപ്പള്ളി : യു.ഡി.എഫ്. മന്ത്രിസഭ വരുമ്പോൾ സിൽവർലൈൻ പദ്ധതി അറബിക്കടലിൽ തള്ളുമെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. സിൽവർ ലൈൻ പദ്ധതി കേരള സർക്കാർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതി മാടപ്പള്ളിയിൽ തുടങ്ങിയ സത്യാഗ്രഹ സമരത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സമരപോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, സമിതി ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശ്ശേരി, വി.ജെ. ലാലി, കുഞ്ഞുകോശി പോൾ, വിനു ജോബ്, എസ്. രാജീവൻ, കെ.ശൈവപ്രസാദ്, ലാലിമ്മ ടോമി, സുനിമോൾ ചാക്കോ, മിനി കെ.ഫിലിപ്പ്, പി.എം. കബീർ, തോമസ് കെ.മാറാട്ടുകളം തുടങ്ങിയവർ പ്രസംഗിച്ചു. 1460 ദിവസവും സമരപന്തലിൽ എത്തിയ എ.ടി. വർഗീസിനെ എം.പി. ഷാളണിയിച്ച്‌ സ്വീകരിച്ചു. Published: 21 Apr 2026, 02:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിൽവർലൈൻവിരുദ്ധ സമരം അഞ്ചാം വർഷത്തിലേക്ക് — Mathrubhumi | B… | Boolokam