കോട്ടയം : അധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ സി.ഇ.ഒ. ഓഫീസിലേക്ക് മാർച്ചും കളക്ടറേറ്റുകൾക്ക് മുന്നിൽ പ്രകടനവും നടത്തി. ഇലക്ഷൻ ഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കുക, ബി.എൽ.ഒ. മാരുടെ വർധിപ്പിച്ച വേതനം അനുവദിക്കുക, പോളിങ് ഡ്യൂട്ടി ചെയ്ത ബി.എൽ.ഒ.മാർക്ക് വേതനം നൽകുക, ബി.എൽ.ഒ. മാർക്കെതിരായ പോലീസ് അതിക്രമത്തിൽ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കോട്ടയം കളക്ടറേറ്റിന് മുൻപിൽ നടത്തിയ പ്രകടനം കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ്. നായർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റിയംഗം ഷാജിമോൻ ജോർജ്, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് ടി. രാജേഷ്, ജില്ലാ സെക്രട്ടറി കെ.ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. To advertise here, Published: 19 Apr 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
