നെയ്യാറ്റിൻകര : സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക ബോർഡ് ഫോർ ഹ്യൂമൻ റിസോഴ്‌സ് ഡിവലപ്‌മെന്റും കോർപ്പറേറ്റ് മാനേജ്‌മെന്റ് ഓഫ് എൽ.എം.എസ്. സ്കൂൾസും സംയുക്തമായി എട്ട് സ്കൂളുകളിൽ പുതിയ മന്ദിരനിർമാണത്തിന് തറക്കല്ലിടൽ നടത്തി. ഇതോടൊപ്പം പ്രതിഭാ സംഗമവും നടന്നു. To advertise here, ബിഷപ്പ് പ്രിൻസ്റ്റൻ ബെൻ ഉദ്ഘാടനം ചെയ്തു. പ്രതിഭാ പരീക്ഷയിൽ റാങ്ക് നേടിയവരെയും നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും അനുമോദിച്ചു. മഹായിടവക സെക്രട്ടറി ടി.ടി.പ്രവീൺ മുഖ്യസന്ദേശം നൽകി. ഡോ.ക്രിസ്റ്റൽജയരാജ്, എജുക്കേഷൻ ബോർഡ് സെക്രട്ടറി എസ്.സത്യരാജ്, എൽ.എം.എസ്. സ്‌കൂൾസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.എസ്.ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കോടങ്കര, അമരവിള, പാറശ്ശാല, ഉദയംകുളം, കുടുംബന്നൂർ, മുളയറ, നെയ്യാറ്റിൻകര, പെരുമ്പക്കോണം എന്നീ എൽ.എം.എസ്. എൽ.പി. സ്‌കൂളുകൾക്കാണ് പുതിയ മന്ദിരം നിർമിക്കുന്നത്. Published: 05 Apr 2026, 12:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സി.എസ്.ഐ. സ്‌കൂളുകളുടെ തറക്കല്ലിടലുംപ്രതിഭാസംഗമവും
M
MathrubhumiSource Link
about 1 month ago