ഗുവാഹട്ടി: ചെന്നൈ സൂപ്പർ കിങ്‌സിനായുള്ള സഞ്ജു സാംസണിന്റെ അരങ്ങേറ്റം ആരാധകർക്ക് വലിയ നിരാശയായി. പഴയ തട്ടകമായ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വെറും ആറ് റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായി. ദക്ഷിണാഫ്രിക്കൻ പേസർ നാന്ദ്രേ ബർഗറാണ് മടക്കിയത്. മത്സരത്തിൽ മൂന്നോവർ പിന്നിട്ടപ്പോഴേക്ക് ചെന്നൈക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. To advertise here, രണ്ടാം ഓവറിലായിരുന്നു സഞ്ജുവിന്റെ പുറത്താകൽ. ഓവറിലെ അവസാന പന്തിൽ ബർഗറിന്റെ അതിവേഗ ഡെലിവറി സഞ്ജുവിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. 140.2 കിലോമീറ്റർ വേഗതയിലെത്തിയ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സഞ്ജുവിന് പിഴച്ചു. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ സഞ്ജു ഒരു ഫോർ നേടി പ്രതീക്ഷ നൽകിയിരുന്നു. ഏഴ് പന്തുകൾ നേരിട്ട സഞ്ജു ഒരു ഫോർ ഉൾപ്പെടെ ആറ് റൺസാണ് നേടിയത്. Content Highlights: Sanju Samson dismissed for 6 runs against Rajasthan Royals Published: 30 Mar 2026, 07:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സി.എസ്.കെ ജഴ്സിയിൽ നിരാശപ്പെടുത്തി സഞ്ജു; അരങ്ങേറ്റ മത്സരത്തിൽ ക്ലീൻ ബൗൾഡ്
M
MathrubhumiSource Link
about 1 month ago