പുതുച്ചേരി : സാധാരണക്കാരന്റെ ശബ്ദം പുതുച്ചേരി നിയമസഭയിൽ ഉയരുന്നതിന് ലോസ്‌പ്പെട്ട് മണ്ഡലത്തിലെ സി.പി.എം. സ്ഥാനാർഥി ആർ. രാജാങ്കത്തെ വിജയിപ്പിക്കണമെന്ന് നടിയും സംവിധായകയുമായ രോഹിണി ആഹ്വാനം ചെയ്തു. സി.പി.എം. പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. To advertise here, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും റേഷൻ കടകളുടെ അഭാവവും റെസ്റ്റോ ബാറുകളുടെ ആധിക്യവും പുതുച്ചേരിയെ മാറ്റിമറിച്ചെന്ന് രോഹിണി ചൂണ്ടിക്കാട്ടി. പുതുച്ചേരിയിൽ വർധിച്ചുവരുന്ന റെസ്റ്റോ ബാറുകൾ വരുംതലമുറയെ ഹാനികരമായി ബാധിക്കാനിടയുണ്ടെന്നും അവർ പറഞ്ഞു. കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ. വൈദ്യനാഥൻ, ബി.ജെ.പി.യുടെ ശിവകോളുന്തു എന്നിവരാണ് ലോസ്‌പെട്ട് മണ്ഡലത്തിൽ ആർ. രാജാങ്കത്തിന്റെ പ്രധാന എതിരാളികൾ. ബി.ജെ.പി.യുടെ മുൻ യൂണിറ്റ് പ്രസിഡന്റായിരുന്ന സ്വാമിനാഥനാണ് ടി.വി.കെ. സ്ഥാനാർഥി. Published: 05 Apr 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
