സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാഫലംവിജയത്തിളക്കത്തിൽ ഐഡിയൽ

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാഫലംവിജയത്തിളക്കത്തിൽ ഐഡിയൽ

കടകശ്ശേരി : സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ തുടർച്ചയായി പതിനാലാം തവണയും നൂറു ശതമാനം വിജയത്തിളക്കവുമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ. To advertise here, 34 വിദ്യാർഥികൾ 90 ശതമാനത്തിനുമുകളിൽ മാർക്ക് നേടി വിജയിച്ചു. 56 മോട്ടിവേഷണൽ ഡിസ്റ്റിങ്ഷനും 25 പേർക്ക് ഫസ്റ്റ് ക്ലാസുമുണ്ട്. ഗഗൻ സുരേഷ്, ഫാത്തിമത്ത് ഷിഫ, എ. മാളവിക, സയൻ ഫാത്തിമ, വി. ആര്യരാജ്, കെ. സിദ്ര, മുഹമ്മദ് ആരിഫ്, മിൻഹ ഫാത്തിമ, ആയിഷ റൈഫ എന്നിവർ മലയാളത്തിൽ നൂറിൽ നൂറു മാർക്ക് നേടി. വി. ചന്ദ്രു, അജയ് രാജ്, ഫർഹാൻ അലി എന്നിവർ സോഷ്യൽ സയൻസിലും സയാൻ ഫാതിമ മാത്തമാറ്റിക്സിലും നൂറിൽ നൂറു മാർക്ക് നേടിയവരാണ്. പരീക്ഷ എഴുതിയ 115 കുട്ടികളിൽ ഫസ്റ്റ് ക്ലാസിനുതാഴെ മാർക്കുള്ളവരില്ലെന്നത് വിജയത്തിളക്കം വർധിപ്പിച്ചു. വിജയികളെയും അധ്യാപകരെയും ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവു ഹാജി, സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ, സീനിയർ പ്രിൻസിപ്പൽ ഡോ. ഫിറോസ്, സി.ബി.എസ്.ഇ. പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, എച്ച്.എം. ബിന്ദു മോഹൻ എന്നിവർ അഭിനന്ദിച്ചു. ഭവൻസ് സ്‌കൂളിന് നൂറു ശതമാനം വിജയം വളാഞ്ചേരി : 2026-ലെ സി.ബി.എസ്.ഇ. പത്താംക്ലാസ് ബോർഡ് പരീക്ഷയിൽ വളാഞ്ചേരി ഭാരതീയ ഭവൻസ് സ്‌കൂളിന് നൂറു ശതമാനം വിജയം. ഇതിൽ പകുതിയിലധികം കുട്ടികളും 90 ശതമാനത്തിനുമുകളിൽ മാർക്ക് കരസ്ഥമാക്കി. അദ്വൈത് മേനോൻ, ആദിഷ് സച്‌രാജ്, പി. അമേയ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ടോപ് സ്‌കോറർമാരായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാഫലംവിജയത്തിളക്കത്തിൽ ഐഡിയ… | Boolokam