സീബ്രാവരകളില്ലാത്തത് അപകടക്കെണിയാകുന്നു

സീബ്രാവരകളില്ലാത്തത് അപകടക്കെണിയാകുന്നു

പഴയങ്ങാടി : യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പാകത്തിൽ തയ്യാറാക്കിയ സീബ്രാവരകൾ റോഡ് നവീകരിച്ചിട്ടും വരക്കാത്തത് കാൽനട യാത്രക്കാർക്ക് പ്രയാസമായി. എരിപുരം ട്രാഫിക് സർക്കിളിനു സമീപം ആളുകൾക്ക് മുറിച്ച് കടക്കാൻ പാകത്തിൽ തയ്യാറാക്കിയ കെ.എസ്.ടി.പി. റോഡിലാണ് റോഡ് നവീകരണം നടത്തിയിട്ടും സീബ്രാവരകൾ വരക്കാതിട്ടിരിക്കുന്നത്. കെ.എസ്.ടി.പി. റോഡിന്റെ പല ഭാഗത്തും ഇതു തന്നെയാണ് അവസ്ഥ. To advertise here, താവം, പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലങ്ങൾ അറ്റകുറ്റപ്പണിക്കായി അടയ്ക്കുംമുമ്പേ തന്നെ കെ.എസ്.ടി.പി. റോഡിൽ നവീകരണം തുടങ്ങിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് അത് നീണ്ടുപോകുന്ന അവസ്ഥയാണുണ്ടായത്. പിന്നീട് താവം പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയശേഷമാണ് റോഡിൽ നവീകരണ പ്രവൃത്തി പുനരാരംഭിച്ചത്. പിന്നീട് പാപ്പിനിശ്ശേരി മേൽപ്പാലവും ഈ അടുത്തദിവസം അറ്റകുറ്റപ്പണിക്കുശേഷം തുറന്നുകൊടുത്തു. റോഡ് നവീകരിച്ചെങ്കിലും പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും സീബ്രാവരകൾ ഇടാത്തത് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വളരെ സാഹസപ്പെടേണ്ട സ്ഥിതിയാണ്. സീബ്രാവരകൾ റോഡിൽ വരയ്ക്കാത്തതുകാരണം വാഹനമോടിക്കുന്നവർക്ക് ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നത് അപകടത്തിനിടയാക്കുന്നുണ്ട്. റോഡ് നവീകരണ പ്രവൃത്തി തീരുന്നമുറയ്ക്കുതന്നെ റോഡിൽ അത്യാവശ്യമായി ചെയ്യേണ്ടുന്ന സീബ്രാവരകൾ കൂടി പൂർത്തിയാക്കി ഇത്തരം ദുരിതാവസ്ഥ ഒഴിവാക്കണമെന്നതാണ് ആവശ്യം. Published: 18 Apr 2026, 04:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സീബ്രാവരകളില്ലാത്തത് അപകടക്കെണിയാകുന്നു — Mathrubhumi | Boo… | Boolokam