സീറ്റ് കിട്ടിയില്ല, പിണറായി വിജയനെതിരെ സരിൻ പൊട്ടിത്തെറിച്ചോ? വാസ്തവമറിയാം | Fact Check

സീറ്റ് കിട്ടിയില്ല, പിണറായി വിജയനെതിരെ സരിൻ പൊട്ടിത്തെറിച്ചോ? വാസ്തവമറിയാം | Fact Check

M
MathrubhumiSource Link
2026 നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സപിഎം സ്ഥാനാർത്ഥി പട്ടികയിൽ പി. സരിൻ ഇടംപിടിച്ചില്ല . 2024 ഉപതിരഞ്ഞെടുപ്പിൽ സരിൻ മത്സരിച്ച പാലക്കാട് സീറ്റിൽ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ സ്ഥാനാർഥിയാക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. To advertise here, ഈ സാഹചര്യത്തിൽ പി. സരിൻ സിപിഎമ്മിനും പിണറായി വിജയനുമെതിരെ പൊട്ടിത്തെറിച്ചു എന്ന ആരോപണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. സരിൻ മുഖ്യമന്ത്രിയെ പേരെടുത്ത് വിമർശിക്കുന്നതാണ് ദൃശ്യങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ "ഞങ്ങൾ ഒരുങ്ങിയിറങ്ങിയാൽ ബ്രഹ്മനും തടുക്കാനാവില്ല. ഇടതിന് ജനങ്ങളാണ് കാവൽ!" എന്ന് സരിൻ മാർച്ച് 15-ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എൽഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ വീഡിയോക്കൊപ്പമായിരുന്നു ഇത്. എന്നാൽ, ഇതിന് താഴെ നിറഞ്ഞത് മുഴുവൻ പരിഹാസ കമൻറുകളായിരുന്നു. തുടർന്ന് മാർച്ച് 16-നും ഇടത് സ്ഥാനാർത്ഥികൾക്ക് പുന്തുണ തേടിക്കൊണ്ടുള്ള പോസ്റ്ററുകൾ അദ്ദേഹം തന്‍റെ പേജിൽ പങ്കുവച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റും ഇക്കൂട്ടത്തിൽപ്പെടും. പ്രചരിക്കുന്ന വീഡിയോയിലേക്ക് വന്നാൽ, ഈ ദൃശ്യങ്ങൾ ഇപ്പോഴത്തേതല്ല. മറിച്ച്, സരിൻ യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയിരിക്കെ നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണ്. Dialogues Contemporary എന്ന യൂട്യൂബ് ചാനലിൽ 2020 നവംബർ 11-നായിരുന്നു ഈ അഭിമുഖം അപ്‌ലോഡ് ചെയ്തത്. പത്തൊൻപത് മിനുറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോയിലെ 13:20 മിനുറ്റിൽ അഭിമുഖം നടത്തുന്നയാൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാവിയെക്കുറിച്ച് സരിനോട് ചോദിക്കുന്നുണ്ട്. ഇതിന് നൽകുന്ന മറുപടിയിലാണ് അദ്ദേഹം പിണറായി വിജയനെ പേരെടുത്ത് വിമർശിക്കുന്നത്. “ കമ്മ്യൂണിസം എന്ന പേരും വിജയനിസം എന്ന പ്രവൃത്തിയും, പിണറായി വിജയൻ എന്ന വ്യക്തിയിലേക്ക് ആ പാർട്ടി ചുരുങ്ങിയതിലെ എല്ലാ അപകടങ്ങളും ആ പാർട്ടി അനുഭവിക്കുന്നു. പാർട്ടികളിൽ ആന്തരികമായി സംഭവിക്കുന്ന പൊട്ടിത്തെറികൾ നല്ലതാണ്, അതിൽനിന്ന് മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ, അതിനുപോലും സാധ്യതയില്ലാത്ത പാർട്ടിയായി ഇത് മാറുമ്പോൾ അവർ ഉള്ളിൽ നിന്നുതന്നെ ഇല്ലാതാകുന്നു. ആരും പുറത്തുനിന്ന് ചെന്ന് ഇല്ലാതാക്കേണ്ട…” എന്നാണ് സരിൻ പറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ സരിൻ നൽകിയ അഭിമുഖത്തിൽ നിന്നുള്ള ചെറിയൊരു ഭാഗമെടുത്താണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. പൂർണമായ അഭിമുഖം ചുവടെ കാണാം. Content Highlights: Viral video of P Sarin criticizing Pinarayi Vijayan is misleading., The footage is from a 2020 interview when Sarin was a Youth Congress leader., Sarin currently supports LDF candidates, contradicting the viral narrative., The video was taken out of context to spread misinformation about the CPM candidate list. Published: 16 Mar 2026, 06:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!