അബുദാബി : സമുദ്രജീവികളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കായി യാസ് ദ്വീപിലെ സീ വേൾഡ് അബുദാബിയിൽ സീബ്ലൂം ആഘോഷം തുടങ്ങി. സമുദ്രജീവികളിലും പ്രകൃതിയിലും അധിഷ്ഠിതമായ ഒട്ടേറെ പരിപാടികളുമായി ഈ മാസം 26 വരെ ആഘോഷങ്ങൾ നീണ്ടുനിൽക്കും. ദിവസവും രാവിലെ 10 മുതൽ വൈകീട്ട് ആറുമണിവരെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക. തത്സമയ വിനോദ പ്രദർശനങ്ങൾ, ഡോൾഫിൻ ഷോ ഉൾപ്പടെ ഒട്ടേറെ ആകർഷണങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. പെൻഗ്വിൻ, ഉഷ്ണമേഖലയിലെ അപൂർവ പക്ഷികൾ എന്നിവയെ കാണാൻ അവസരം ലഭിക്കും. To advertise here, വിനോദവും വിജ്ഞാനവും സമന്വയിക്കുന്ന അവിസ്മരണീയമായ അനുഭവങ്ങളാണ് സീവേൾഡ് വാഗ്ദാനംചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ മറൈൻ ലൈഫ് തീം പാർക്കാണിത്. കടലിലിറങ്ങാതെ തന്നെ കടൽക്കാഴ്ചകൾ കാണാമെന്നതാണ് യാസ് ദ്വീപിലെ ഈ മനുഷ്യനിർമിത കടലിന്റെ പ്രത്യേകത. 1.83 ലക്ഷം ചതുരശ്ര മീറ്ററിൽ അഞ്ചുനിലകളിലായി വ്യാപിച്ചുകിടക്കുന്ന പാർക്കിൽ 68,000-ലേറെ കടൽ ജീവികളുണ്ട്. കടൽപ്പശു, കടലാമ, കടൽപ്പാമ്പ്, ഡോൾഫിൻ, വ്യത്യസ്തയിനം പക്ഷികൾ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണ് സീ വേൾഡ് അബുദാബി. 35-ലേറെ സാഹസിക റൈഡുകളും തത്സമയ പരിപാടികളും ഭക്ഷണത്തിനും ഷോപ്പിങ്ങിനുമായി പ്രത്യേക സൗകര്യങ്ങളും ഇവിടെയുണ്ട്. സമുദ്രഗവേഷണം, രക്ഷാപ്രവർത്തനം, പുനരധിവാസം എന്നിവയ്ക്കായി സമർപ്പിതകേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സമുദ്ര ഗവേഷണങ്ങൾക്ക് വലിയ സാധ്യതകളാണ് സീ വേൾഡ് നൽകുന്നത്. സമുദ്രജീവി സംരക്ഷണത്തിനുള്ള എമിറേറ്റിന്റെ പ്രധാന സംഭാവനകളിലൊന്നാണിത്. Published: 08 Apr 2026, 01:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സീവേൾഡ് അബുദാബിയിൽ സീബ്ലൂം ആഘോഷങ്ങൾ തുടങ്ങി
M
MathrubhumiSource Link
about 1 month ago