സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ്; ഡൽഹിയിൽ അർദ്ധരാത്രിയിൽ നിർണ്ണായക കൂടിക്കാഴ്ച

സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ്; ഡൽഹിയിൽ അർദ്ധരാത്രിയിൽ നിർണ്ണായക കൂടിക്കാഴ്ച

M
MathrubhumiSource Link
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നിർണ്ണായക നീക്കം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി വൈകി ഡൽഹിയിലെ സുധാകരന്റെ ഔദ്യോഗിക ഫ്ലാറ്റായ ‘ഗോദാവരി’യിൽ വെച്ച് രണ്ട് മുതിർന്ന നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തി. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ സുധാകരൻ കടുത്ത നിലപാടുകളിലേക്ക് കടക്കരുതെന്ന് നേതാക്കൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.  To advertise here, ഏതാണ്ട് അരമണിക്കൂറോളം നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയിൽ ഒരു ലോക്സഭാംഗവും കെപിസിസിയിലെ മുതിർന്ന ഭാരവാഹിയുമാണ് പങ്കെടുത്തത്. ഇതിൽ ഒരാൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണെന്നാണ് വിവരം. കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോഗത്തിന്റെ ഇടവേളയിലാണ് ഈ നേതാക്കൾ സുധാകരനെ കാണാനെത്തിയത്. ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും നിലവിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും ഇവർ സുധാകരനോട് ആവശ്യപ്പെട്ടതായാണ് വിവരം. സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സുധാകരൻ അതീവ അതൃപ്തിയിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെയുള്ള ചില മണ്ഡലങ്ങളിൽ താൻ നിർദ്ദേശിച്ച പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താത്തതാണ് അദ്ദേഹത്തെ പ്രധാനമായും ചൊടിപ്പിച്ചത്. സംസ്ഥാനത്തെ മറ്റ് പ്രധാന നേതാക്കൾക്ക് അദ്ദേഹം നൽകിയ പേരുകൾ പാടെ അവഗണിച്ചുവെന്ന പരാതി സുധാകരൻ ഈ കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. കൂടാതെ, ചർച്ചകൾക്ക് തന്നെ ആരും വിളിച്ചില്ലെന്ന വേദനയും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. തന്നെ ആരും ഗൗനിക്കുന്നില്ലെന്ന പരാതിയുണ്ടെങ്കിലും ഹൈക്കമാൻഡ് എന്ത് തീരുമാനമെടുക്കുമെന്നാണ് സുധാകരൻ ഇപ്പോൾ ഉറ്റുനോക്കുന്നത്. എന്നാൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ലെന്ന കൃത്യമായ സൂചന അദ്ദേഹം ഈ നേതാക്കൾക്ക് നൽകിയിട്ടുണ്ട്. നേരത്തെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ചർച്ചകളിൽ തന്നെ ഉൾപ്പെടുത്താത്തതിലുള്ള കടുത്ത അമർഷം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഡൽഹിയിൽ സുധാകരൻ വാർത്താ സമ്മേളനം നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നേതാക്കൾ നടത്തിയ ഈ അനുനയ നീക്കത്തെത്തുടർന്ന് വാർത്താ സമ്മേളനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. എം.കെ.രാഘവനടക്കമുള്ള നേതാക്കൾ ഇന്ന് രാവിലെ എത്തി സുധാകനുമായി കൂടിക്കാഴ്ച നടത്തി. അനുനയത്തിന്റെ ഭാഗമായിട്ട് തന്നെയാണ് ഈ കൂടിക്കാഴ്ചയും Content Highlights: Congress leaders hold urgent midnight talks with K. Sudhakaran in Delhi to resolve internal candidate selection disputes. Published: 18 Mar 2026, 10:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ്; ഡൽഹിയിൽ അർദ്ധരാത്രിയിൽ ന… | Boolokam