ന്യൂഡൽഹി: കാറും കോളും ഒഴിഞ്ഞു. ശാന്തനായി സൗമ്യനായി കെ. സുധാകരൻ അത് പറഞ്ഞു: 'ഞാൻ എവിടേയും പോകാനില്ല. കോൺഗ്രസുകാരനായി തുടരും. ഞാൻ എത്രയോ ചെറുത്. പാർട്ടി എത്രയോ വലുത്.' കോൺഗ്രസിന്റെ പട്ടിക 24 മണിക്കൂറിനുള്ളിൽ വരുമെന്ന് വീരവാദം മുഴക്കിയ വി.ഡി. സതീശനും കോൺഗ്രസ് നേതൃത്വത്തിനും ലിസ്റ്റ് വരുന്നതിനേക്കാൾ വലിയ ആശ്വാസം പകർന്ന പ്രതികരണം. To advertise here, കോൺഗ്രസിന്റെ പട്ടിക വന്നുകഴിഞ്ഞാൽ നിലപാടിൽ മാറ്റമുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് സുധാകരൻ നൽകിയ മറുപടി. മൂന്ന് ദിവസം ഡൽഹിയിലെ വസതിയിൽനിന്ന് പുറത്തിറങ്ങാതെ വിമത ഭീഷണി ഉയർത്തി വിലപേശി, ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങിയെന്നുപോലും തോന്നിച്ചിടത്തുനിന്ന് പാർട്ടിക്ക് വിധേയനായിമാറിയ സുധാകരനാണ് ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് മടങ്ങിയത്. ‘എനിക്ക് ഒരു നിലയും വിലയും ഇല്ല, എന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെ’ന്ന് പറഞ്ഞ് ഡൽഹിയിൽ ലാൻഡ് ചെയ്ത സുധാകരനായിരുന്നില്ല അവിടെനിന്ന് മടങ്ങിയത്. സുധാകരൻ ഉയർത്തിയ സമ്മർദത്തിനും വിലപേശലിനും പിന്നിൽ പ്രവർത്തിച്ച കേന്ദ്രങ്ങളിൽനിന്നുതന്നെ പാർട്ടിവിടരുതെന്ന കർക്കശമായ സന്ദേശമെത്തിയതോടെയാണ് അദ്ദേഹം നേതൃത്വത്തിനു മുന്നിൽ വഴങ്ങിയതെന്നും സൂചനകളുണ്ട്. ലോക്‌സഭാംഗമായ സുധാകരൻ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കൈവിട്ടേക്കാവെന്ന പ്രതിസന്ധിയാണ് കോൺഗ്രസ് ഗൗരവത്തിൽ കണ്ടത്. കണ്ണൂരിലെ മണ്ഡലം കമ്മിറ്റികളും ഈ സന്ദേശം തന്നെ നേതൃത്വത്തിന് നൽകി. വിമതനായാൽ താൻ വളർത്തിയവരിൽ എത്രപേർ ഒപ്പമുണ്ടാകുമെന്ന സന്ദേഹവും ഇതുവരെ പടവെട്ടി ചോരയും നീരുംകൊടുത്ത് വളർത്തിയ പാർട്ടിയെ നിർണായക ഘട്ടത്തിൽ കൈവിട്ടാൽ, എം.പിസ്ഥാനം വിട്ട് എംഎൽഎയാകാൻ ശ്രമിക്കുന്ന പാർലമെന്ററി വ്യാമോഹം ഇതുവരെ കെട്ടിപ്പെടുത്ത ഇമേജിനെ തകർത്തേക്കാം എന്ന ബോധ്യവും അദ്ദേഹത്തെ പിടികൂടിയിട്ടുണ്ടാവാം. Content Highlights: K Sudhakaran reaffirms loyalty to the Congress party., End of internal rebellion following high-level discussions in Delhi., Strategic concerns over by-election risks in Kannur addressed., Leadership successfully manages the candidate list crisis. Published: 19 Mar 2026, 09:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സുധാകരന്റെ മനംമാറ്റത്തിന് പിന്നിലെന്ത്? വീരവാദം മുഴക്കിയ സ്ഥാനാർഥി പട്ടിക, കോൺഗ്രസിന് ആശ്വാസനിമിഷം
M
MathrubhumiSource Link
about 2 months ago