സുധാകരൻ വർഗവഞ്ചകനോ? മറുപടി ചിരിയിലൊതുക്കി എം.വി. ഗോവിന്ദൻ

സുധാകരൻ വർഗവഞ്ചകനോ? മറുപടി ചിരിയിലൊതുക്കി എം.വി. ഗോവിന്ദൻ

M
MathrubhumiSource Link
അമ്പലപ്പുഴ: പാർട്ടി വിട്ട ജി. സുധാകരൻ വർഗവഞ്ചകനാണോ എന്ന ചോദ്യത്തിനുള്ള മറുപടി ചിരിയിലൊതുക്കി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചിരിയാണ് പ്രശ്‌നമുണ്ടാക്കിയതെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അതു ഞാൻ ഇപ്പോഴും ചിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. To advertise here, സുധാകരന്റെ പുന്നപ്ര പറവൂരിലെ വീടിനു പോലീസ് കാവൽ, സി.പി.എമ്മിന്റെ ശക്തിപ്രകടനം ഇന്ന് അമ്പലപ്പുഴ: മുൻമന്ത്രി ജി. സുധാകരന്റെ പുന്നപ്ര പറവൂരിലുള്ള വീടിന് പോലീസ് കാവലേർപ്പെടുത്തി. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ സി.പി.എം. പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണിത്.സുധാകരനെതിരേ ശനിയാഴ്ച പറവൂരിൽ സി.പി.എമ്മിന്റെ ശക്തിപ്രകടനം നടക്കും. വി.എസ്. അച്യുതാനന്ദന്റെ വീടിനു മുന്നിൽനിന്ന് വൈകുന്നേരം നാലിനു പ്രകടനം തുടങ്ങും. പഴയ നടക്കാവ് റോഡിലൂടെ കളർകോട് എസ്.ഡബ്ല്യു.എസ്. ജങ്ഷനിലെത്തി തിരികെ പറവൂർ ഹയർ സെക്കൻഡറി സ്‌കൂളിനു സമീപത്തെ മൈതാനം വരെയാണു പ്രകടനം. തുടർന്ന് പൊതുസമ്മേളനം. ജില്ലാ സെക്രട്ടറി ആർ. നാസർ, എച്ച്. സലാം എം.എൽ.എ. തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനവിജയത്തിന് സി.പി.എമ്മും പോഷകസംഘടനകളും ജില്ല മുഴുവൻ പ്രചാരണം നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരംതന്നെ ജില്ലയിലെ ലോക്കൽ കമ്മിറ്റികൾ ഓൺലൈനായും അല്ലാതെയും ചേർന്ന് വിഷയം ചർച്ചചെയ്തു. ഞായറാഴ്ച മുതൽ പഞ്ചായത്തുതലത്തിൽ കൺവെൻഷൻ സംഘടിപ്പിച്ച് സുധാകരന്റെ നിലപാടിനെതിരേ വിശദീകരണം നൽകും. അമ്പലപ്പുഴ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും സുധാകരനെതിരായ പോസ്റ്റർ പതിച്ചിട്ടുണ്ട്. സുധാകരന്റെ വീട്ടുമതിലിനടുത്ത മതിലിലും പോസ്റ്ററുണ്ട്. ശക്തിപ്രകടനം നടക്കുന്ന സാഹചര്യത്തിൽ സുധാകരന്റെ സുരക്ഷ ശക്തിപ്പെടുത്താൻ പോലീസ് തീരുമാനിച്ചു. പ്രകടനം തീരുംവരെ വൻപോലീസ് സംഘത്തെ വിന്യസിക്കും. ഒരു പ്രകോപനവും പാടില്ലെന്ന് അണികൾക്ക് പാർട്ടിനേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. സുധാകരന്റെ വീട്ടിൽ നേരത്തേയുള്ളതുകൂടാതെ ഒരു സി.സി.ടി.വി. ക്യാമറ കൂടി വീട്ടുകാർ വെള്ളിയാഴ്ച സ്ഥാപിച്ചു. Content Highlights: MV Govindan sidesteps questions regarding G Sudhakaran's recent political stance., Police security increased at G Sudhakaran's residence in Punnapra., CPM organizes a major protest march and public meeting in Ambalapuzha., Party leadership initiates a district-wide campaign against Sudhakaran's independent candidacy. Published: 14 Mar 2026, 07:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുധാകരൻ വർഗവഞ്ചകനോ? മറുപടി ചിരിയിലൊതുക്കി എം.വി. ഗോവിന്ദൻ —… | Boolokam