സുനിൽ തോമസ് മണ്ണിലിന് സ്വീകരണം നൽകി

സുനിൽ തോമസ് മണ്ണിലിന് സ്വീകരണം നൽകി

ബെംഗളൂരു : കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽനിന്ന് വിജയിച്ച കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിലിന് കർണാടക മലയാളി കോൺഗ്രസ് സ്വീകരണം നൽകി. പരിപാടി കണ്ണൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. കെ.എം.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വാൽപ്പാറ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. To advertise here, കെ.എം.സി. നേതാക്കളായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ഡാനി ജോൺ, ചാർളി മാത്യു, രാജീവൻ കളരിക്കൽ, ഷാജി ജോർജ്, ടോമി ജോർജ്, ജിബി കെ.ആർ. നായർ, മുഹമ്മദ് മുനവറലി എന്നിവർ സംസാരിച്ചു. Published: 20 Apr 2026, 12:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുനിൽ തോമസ് മണ്ണിലിന് സ്വീകരണം നൽകി — Mathrubhumi | Boolokam | Boolokam