ദേശീയതലത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷം To advertise here, പുണെ : ബാരാമതി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ സുനേത്ര പവാറിന് ചരിത്രവിജയം. 2,18,930 ലക്ഷം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജയം. നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. 2022-ൽ ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഷാഹിബാബാദ് മണ്ഡലത്തിൽ ബി.ജെ.പി.യിലെ സുനിൽ കുമാർ ശർമ 2.14 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ബാരാമതിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തന്നെ വിജയിപ്പിച്ചതിന് വോട്ടർമാരോട് സുനേത്ര പവാർ നന്ദിപറഞ്ഞു. അജിത് പവാറിനോടുള്ള ജനങ്ങളുടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമായാണ് അവർ ഫലത്തെ വിശേഷിപ്പിച്ചത്. വിജയം അദ്ദേഹത്തോടുള്ള ‘കൃതജ്ഞതാപൂർവമായ ആദരാഞ്ജലി’യാണെന്നും പറഞ്ഞു. ബാരാമതി ഉപതിരഞ്ഞെടുപ്പിലെ മത്സരം ഏകപക്ഷീയമായിരുന്നു. ശക്തമായ പ്രതിപക്ഷ സ്ഥാനാർഥികളാരും മത്സരരംഗത്തില്ലാതിരുന്നതിനാൽ വോട്ടെണ്ണലിൽ തുടക്കംമുതൽ സുനേത്ര പവാർ ആധിപത്യം നിലനിർത്തി. മണ്ഡലത്തിൽ ആകെയുള്ള 3,81,157 വോട്ടർമാരിൽ 2,21,719 പേരാണ് വോട്ടുചെയ്തിരുന്നത്. ബാരാമതി സീറ്റ് വളരെക്കാലമായി പവാർ കുടുംബത്തിന്റെ ശക്തികേന്ദ്രമായിരുന്നു. നിയമസഭയിലേക്കായാലും ലോക്‌സഭയിലേക്കായാലും പവാർ കുടുംബം ഒരിക്കലും ബാരാമതി സീറ്റിൽ തോറ്റിട്ടില്ല. 1967 മുതൽ ബാരാമതി നിയമസഭാ സീറ്റിൽ വിജയിച്ചുവന്നത് ശരദ് പവാറായിരുന്നു. പിന്നീട് 1991-ലെ ഉപതിരഞ്ഞെടുപ്പുമുതൽ അജിത് പവാറായിരുന്നു വിജയിച്ചത്. Published: 04 May 2026, 11:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
