കണ്ണൂർ : തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച വൈകീട്ട് ബി.എൻ. തങ്കപ്പൻ തന്ത്രി പറവൂരിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഭക്തിസംവർധിനിയോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് ടി.കെ. രാജേന്ദ്രൻ, സെക്രട്ടറി കെ.പി. വിനോദ് കുമാർ, അസി. സെക്രട്ടറി സുനിൽകുമാർ, ഡയറക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. To advertise here, കൊടിയേറ്റച്ചടങ്ങിന് ശേഷം ഭജന, കലാപരിപാടികൾ, ലൈവ് ഷോ, ആചാര വെടിക്കെട്ട്, ഉത്സവം എന്നിവ നടന്നു. ശനിയാഴ്ച രാത്രി 8.30-ന് ഭജനാമൃതമുണ്ടാകും. ശനിയാഴ്ചമുതൽ ഏപ്രിൽ രണ്ട് വരെ എല്ലാ ദിവസവും രാവിലെ 7.30-ന് ഭജന, രാവിലെ 8.30-നും വൈകീട്ട് അഞ്ചിനും ശീവേലി എഴുന്നള്ളത്ത്, രാത്രി 7.30-ന് ആധ്യാത്മിക പ്രഭാഷണം, 11.30-ന് ഉത്സവം എന്നിവയുണ്ടാകും. ഏപ്രിൽ മൂന്നിന് സമാപിക്കും. ക്ഷേത്രഭരണസമിതിയായ ഭക്തിസംവർധിനി യോഗത്തിന്റെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ. Published: 28 Mar 2026, 02:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സുന്ദരേശ്വര ക്ഷേത്രോത്സവത്തിന് കൊടിയേറി
M
MathrubhumiSource Link
about 1 month ago