കോഴിക്കോട് : സാമവേദിയായ സുബ്രഹ്മണ്യൻ എന്ന ഋത്വിക്ക് യാഗശാലയിലേക്ക് ദേവതകളെ സാമഗാനത്തിലൂടെ ക്ഷണിക്കുന്ന അപൂർവമായ ചടങ്ങായ സുബ്രഹ്മണ്യാഹ്വാനത്തിന്റെ ഭക്തിസാന്ദ്രതയിൽമുങ്ങി കോഴിക്കോട് അതിരാത്രത്തിന്റെ നാലാംദിനം. അതിരാത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ സുബ്രഹ്മണ്യാഹ്വാനം കേൾക്കാൻ ആയിരങ്ങളാണ് തിങ്കളാഴ്ച ഒഴുകിയെത്തിയത്. ഇന്ദ്രനെയും മറ്റു ദേവതകളെയും സോമം തുടങ്ങിയ ആഹുതികൾ സ്വീകരിക്കാനായാണ് സുബ്രഹ്‌മണ്യൻ ക്ഷണിച്ചുവരുത്തുന്നത്. To advertise here, അതിരാത്രം മനുഷ്യരിലും പ്രകൃതിയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ മുൻ ഡീൻ റിട്ട. പ്രൊഫ. അജയ് സക്സേന, കോഴിക്കോട് ഐ.ഐ.എമ്മിലെ അസി. പ്രൊഫ. ഡോ. ജുഡു ഇളവരസ്, കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫ. ഡോ. സുശ്രുത ശിവണ്ണ തുടങ്ങിയവരുടെ നേതൃത്വത്തിൽ പഠനങ്ങൾ നടക്കുന്നുണ്ട്. ജനശ്രദ്ധ ആകർഷിച്ച് ചരിത്രപ്രദർശിനി കോഴിക്കോട് : അതിരാത്രത്തോടനുബന്ധിച്ച് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിലൊരുക്കിയ വേദപ്രദർശിനി വിജ്ഞാനപ്രദവും കൗതുകകരവുമാകുന്നു. യാഗസംസ്‌കൃതിയോട് ചേർന്ന് ഭാരതത്തിൽ വികസിതമായ ഗണിത-ജ്യോതിശ്ശാസ്ത്ര ചരിത്രമാണ് പ്രദർശനത്തിൽ ഇതൾവിരിയുന്നത്. യജമാനന്റെ ശരീരത്തെ ആധാരമാക്കിയുള്ള വേദിക് യൂണിറ്റുകൾ, വേദങ്ങളിലെ പ്രപഞ്ചവിജ്ഞാനീയം ഉൾപ്പെടെയുള്ളവയെല്ലാം പ്രദർശിനിയിലുണ്ട് Published: 21 Apr 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സുബ്രഹ്മണ്യാഹ്വാനത്തിന്റെ ഭക്തിനിറവിൽ നാലാംദിനം
M
MathrubhumiSource Link
19 days ago