വിഴിഞ്ഞം: അതിക്രൂരമായ മർദനമേറ്റ് അബോധാവസ്ഥയിൽ കിടന്ന സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചതും പോലീസിനെ വിവരമറിയിച്ചതും ചൊവ്വര സ്വദേശിയായ അഭിലാഷാണ്. വിവരം അറിയിക്കാൻ വൈകിയിരുന്നുവെങ്കിൽ റോഡിൽ കിടന്ന സുമന്റെ ശരീരത്തിലൂടെ മറ്റ് വാഹനങ്ങൾ അറിയാതെ കയറിപ്പോകുമായിരുന്നു. To advertise here, ചാക്കയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അച്ഛൻ ശ്രീകുമാറിന് കൂട്ടിരിക്കാൻ ചൊവ്വരയിലെ വീട്ടിൽനിന്ന് പോവുകയായിരുന്നു അഭിലാഷ്. കാറിൽ വരുമ്പോഴായിരുന്നു ബാറിന് മുന്നിലെ സർവീസ് റോഡിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ആളിന്റെ ശരീരത്തിൽ തന്റെ കാർ തട്ടിയോയെന്ന സംശയത്തെത്തുടർന്ന് പിന്നോട്ടെടുത്ത് വന്നു. നാട്ടുകാരും ബാറിലെ സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെട്ടവരോട് ആളെ റോഡിൽനിന്ന് മാറ്റി കാറിലേക്ക് കയറ്റാൻ അഭിലാഷ് സഹായം ചോദിച്ചു. എന്നാൽ, ഒരാളും പ്രതികരിച്ചില്ലെന്ന് അഭിലാഷ് വിഷമത്തോടെ പറഞ്ഞു. തുടർന്ന് കിടാരക്കുഴിയിലുള്ള സുഹൃത്ത് അരുണിനെ വിളിച്ചുവരുത്തി. ഇതിനിടയിൽ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം പറഞ്ഞു. ഇതേത്തുടർന്ന് വിഴിഞ്ഞം പോലീസെത്തി. അഭിലാഷിന്റെ കാറിൽ സുമനെ കയറ്റി. വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചപ്പോൾ നടത്തിയ പരിശോധനയിൽ സുമൻ മരിച്ചുപോയെന്ന് ഡോക്ടർ അറിയിച്ചു. തന്റെ കാർ തട്ടിയിട്ടുണ്ടോയെന്ന് അഭിലാഷ് പോലീസിനോട് സംശയം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് പോസ്റ്റുമോർട്ടം കഴിയുന്നതുവരെ സ്റ്റേഷനിൽ തുടരണമെന്ന് അഭിലാഷിനോട് പോലീസ് അറിയിച്ചു. ശക്തമായ ചവിട്ടേറ്റ് സുമന്റെ തലയിലെ രക്തക്കുഴലുകൾ, കഴുത്തിലെ എല്ലുകൾ എന്നിവ പൊട്ടിയിരുന്നുവെന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. രണ്ട് വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ മുറിവുണ്ടായിരുന്നു. ഹൃദയത്തിനും പരിക്കേറ്റിരുന്നു. ഇതെല്ലാം മരണത്തിലേക്ക് നയിച്ചുവെന്നായിരുന്നു കണ്ടെത്തിയത്. വാഹനം കയറിയിറങ്ങിയതിന്റെ ഒരു ലക്ഷണവും സുമന്റെ ശരീരത്തിലുണ്ടായിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച വൈകീട്ട് അഭിലാഷിനെ വിഴിഞ്ഞം പോലീസ് വിട്ടയച്ചു. പോലീസിനെ സമയബന്ധിതമായി അറിയിച്ചതിനെത്തുടർന്ന് പ്രതികളെ പിടിക്കാനായത് അഭിലാഷിന്റെ ഇടപെടലാണെന്നും എസ്.എച്ച്.ഒ. വി.ഡി. രെജി രാജ് പറഞ്ഞു. Content Highlights: Abhilash discovered an unconscious victim on the service road while traveling to the hospital. Prompt reporting to the police enabled a swift investigation in 2026. Medical evidence confirmed the victim died from severe assault, not a vehicle accident. Local police commended the citizen's intervention for aiding the capture of suspects. Published: 17 Apr 2026, 07:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സുമനെ ആശുപത്രിയിലെത്തിച്ചു, പോലീസിനെ അറിയിച്ചതും അഭിലാഷ്;കൃത്യമായ ഇടപെടൽ പ്രതികളെ പിടികൂടാൻ സഹായമായി
M
MathrubhumiSource Link
23 days ago