വിഴിഞ്ഞം (തിരുവനന്തപുരം): മുക്കോല ജങ്ഷനു സമീപം യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി വിഴിഞ്ഞം പോലീസ് കസ്റ്റഡിയിൽ വാങ്ങും. വെള്ളായണി കീഴൂർ സ്വദേശിയും വണ്ടിത്തടം പാലപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന സുമനാണ് (38) കൊല്ലപ്പെട്ടത്. കോട്ടുകാൽ ഉച്ചക്കട പയറ്റുവിളയിൽ വാടകയ്ക്ക് താമസിക്കുന്ന അച്ചു എസ്.ബാബു (24) സഹോദരൻ അനന്തു എസ്.ബാബു (19) എന്നിവരാണ് റിമാൻഡിലുള്ളത്. To advertise here, ആക്രമണത്തിൽ സുമന്റെ മൂന്നു വാരിയെല്ലുകൾ പൊട്ടിയിരുന്നുവെന്നും ഇത് ശ്വാസകോശത്തിലും ഹൃദയത്തിലും കുത്തിക്കയറിയിരുന്നുവെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. വയറിൽ ശക്തമായ ചവിട്ടേറ്റതിനെ തുടർന്ന് ആമാശയത്തിൽ രക്തസ്രാവമുണ്ടായി. തലയിൽ ചവിട്ടിയും ഇടിച്ചുമുണ്ടായ പരിക്കിൽ രക്തക്കുഴലുകൾ പൊട്ടി ഒന്നാംപ്രതിയായ അച്ചുവിന്റെ ഷൂസിൽ സുമന്റെ ശരീരത്തിലെ രക്തപാടുകളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സുമൻ മരിച്ചുകിടന്നിരുന്ന സ്ഥലത്ത് നിന്ന് ഫൊറൻസിക് സംഘം ശേഖരിച്ച രക്തം ഡി.എൻ.എ. പരിശോധനയ്ക്കയച്ചിട്ടുണ്ട്. സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ച ചൊവ്വര സ്വദേശി അഭിലാഷിന്റെ കാർ സുമനെ തട്ടിയില്ലെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. ചാക്കയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അച്ഛൻ ശ്രീകുമാറിന് കൂട്ടിരിക്കാൻ പോകുമ്പോഴായിരുന്നു ബാറിന് മുന്നിലെ സർവീസ് റോഡിൽ കിടക്കുന്ന സുമനെ അഭിലാഷ് കണ്ടത്. കാർ തട്ടിയാണോ സുമൻ വീണതെന്ന് അഭിലാഷിന് സംശയമുണ്ടായിരുന്നു. ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് കാർ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച ഫൊറൻസിക് സംഘം കാർ പരിശോധിച്ചത്. അടുത്തദിവസം കാർ വിട്ടുകൊടുക്കുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 12-ഓടെ വിഴിഞ്ഞം മുക്കോല ജങ്ഷനിലുള്ള സ്വകാര്യ ബാറിന് മുന്നിലുള്ള സർവീസ് റോഡിലാണ് സുമൻ കൊല്ലപ്പെട്ടത്. അച്ചുവും സുമനും തമ്മിൽ ഇതിനു സമീപത്തെ ബാറിൽ വച്ച് സംഘട്ടനമുണ്ടായെന്നും ഈ വിവരമറിഞ്ഞെത്തിയ സഹോദരൻ അനന്തു അച്ചുവിനൊപ്പം ചേർന്ന് സുമനെ മർദിച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ്. ബാറിൽ അച്ചുവിന് മർദനമേറ്റ കാര്യം ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അനന്തുവിനെ വിളിച്ചറിയിച്ചത്. സുമനും അച്ചുവും തമ്മിൽ മുൻപരിചയമില്ലെന്നും ഇരുവരോടൊപ്പം ബാറിലെത്തിയവർ തമ്മിലുണ്ടായ സംഘർഷമാണ് അതിക്രൂരമായ കൊലപാതകത്തിലെത്തിയതെന്നുമാണ് പോലീസ് പറയുന്നത്. Content Highlights: Police seek custody of accused brothers Achu and Ananthu for further interrogation., Post-mortem confirms severe internal injuries including broken ribs and organ damage., Forensic evidence confirms the car of the witness (Abhilash) was not involved in the incident., DNA testing of blood samples from the scene is currently underway., Conflict originated from a bar altercation between the victim and the accused. Published: 18 Apr 2026, 07:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സുമന്റെ വാരിയെല്ലുകൾ തകർന്നു, തലയിലെ രക്തക്കുഴലുകൾ പൊട്ടി; കാർ തട്ടിയില്ലെന്ന് വ്യക്തമായി
M
MathrubhumiSource Link
22 days ago