സുരക്ഷ പോലീസ് നോക്കും, സർക്കാർ പരിപാടികളിൽ ബൗൺസർമാർ വേണ്ടെന്ന് ആഭ്യന്തരവകുപ്പ്

സുരക്ഷ പോലീസ് നോക്കും, സർക്കാർ പരിപാടികളിൽ ബൗൺസർമാർ വേണ്ടെന്ന് ആഭ്യന്തരവകുപ്പ്

M
MathrubhumiSource Link
തിരുവനന്തപുരം: ‘ബൗൺസർ’ എന്നെഴുതിയ ടീഷർട്ടും ധരിച്ച് ആൾക്കൂട്ട നിയന്ത്രണത്തിനും സെലിബ്രിറ്റി സുരക്ഷയ്ക്കുമെത്തുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാരായ ബൗൺസർമാർക്ക് നിയന്ത്രണംവച്ച് സംസ്ഥാന ആഭ്യന്തരവകുപ്പ്. To advertise here, സർക്കാർ സംഘടിപ്പിക്കുന്ന പൊതു പരിപാടികളിലെ ക്രസമാധാന ചുമതലയും പങ്കെടുക്കുന്നവരുടെ സുരക്ഷയും ബൗൺസർമാരെ ഏൽപ്പിക്കേണ്ടതില്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം. ബൗൺസർമാർ സുരക്ഷയൊരുക്കുന്ന പരിപാടികളിൽ പ്രശ്നങ്ങളുണ്ടാകുന്നുവെന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.സെലിബ്രിറ്റികൾക്ക് സുരക്ഷ നൽകുന്നുവെന്ന പേരിൽ ബൗൺസർമാർ കാട്ടുന്ന അമിതാധികാരവും കടന്നുകയറ്റവും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിവിധ വകുപ്പുകൾതമ്മിലുള്ള ഏകോപനത്തെ ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം പരിപാടികളിലെ ക്രമസമാധാന ചുമതലയും പങ്കെടുക്കുന്നവരുടെ സുരക്ഷയും പോലീസിന്റെമാത്രം ഉത്തരവാദിത്വമായിരിക്കുമെന്ന് കാട്ടി ആഭ്യന്തര സെക്രട്ടറി മാർഗനിർദേശം പുറപ്പെടുവിച്ചത്. ചില ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ നിയോഗിച്ചത് വിവാദമായതിനുപിന്നാലെ അതിനെതിരേ ഹൈക്കോടതിയും രംഗത്തുവന്നിരുന്നു. Content Highlights: Private bouncers are now prohibited from handling security at government-organized public events., The decision follows concerns regarding overreach and conflict with official police duties., Law and order at public venues is now exclusively the responsibility of the Kerala Police., High Court observations regarding bouncers in temples influenced this policy shift. Published: 02 Apr 2026, 09:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുരക്ഷ പോലീസ് നോക്കും, സർക്കാർ പരിപാടികളിൽ ബൗൺസർമാർ വേണ്ടെന… | Boolokam