:വൻ പോലീസ് സുരക്ഷയാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 2,000 പോലീസുകാരെയാണ് വിന്യസിക്കുന്നത്. ഏഴ് സ്‌പെഷ്യൽ സ്‌ക്വാഡുകൾ സ്റ്റേഡിയത്തിന് പുറത്ത് ക്രിക്കറ്റ് ആരാധകരെ നിയന്ത്രിക്കാനുണ്ടാകും. തിക്കുംതിരക്കും ഒഴിവാക്കാൻ സ്റ്റേഡിയത്തിനുള്ളിൽ ഒൻപത് ഹോൾഡിങ് ഏരിയകൾ ക്രമീകരിക്കും. പിഴവുണ്ടാകാത്ത സുരക്ഷാ ക്രമീകരണമാണ് ഇത്തവണ ഏർപ്പെടുത്തുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ സിങ് പറഞ്ഞു. മുൻകരുതലായി മോക് ഡ്രിൽ നടത്തി. പോലീസും അഗ്നിരക്ഷാ വിഭാഗവും ഉൾപ്പെടെ പങ്കെടുത്തു. ക്യുആർ കോഡ് സജ്ജീകരിച്ച ടിക്കറ്റ് ഇല്ലാത്തവരെ സ്‌റ്റേഡിയത്തിന് സമീപം അലഞ്ഞുതിരിയാൻ അനുവദിക്കില്ല. കളി തുടങ്ങുന്നതിന് നാലുമണിക്കൂർ മുൻപ് സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ തുറക്കും. ആളുകൾക്ക് നേരത്തേ സ്റ്റേഡിയത്തിൽ പ്രവേശിച്ച് ഇരിപ്പുറപ്പിക്കാം. To advertise here, Published: 27 Mar 2026, 12:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
