സുരക്ഷാപരിശോധന ഒരാഴ്ചയ്ക്കുള്ളിൽ; പിങ്ക് ലൈൻ മെട്രോ സർവീസ് മേയിൽ തന്നെ

സുരക്ഷാപരിശോധന ഒരാഴ്ചയ്ക്കുള്ളിൽ; പിങ്ക് ലൈൻ മെട്രോ സർവീസ് മേയിൽ തന്നെ

M
MathrubhumiSource Link
ബെംഗളൂരു : നഗരത്തിന്റെ തെക്ക്-വടക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ പിങ്ക് ലൈനിൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മേയിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്ന പാതയിൽ ഒരാഴ്ചയ്ക്കുള്ളിൽ സുരക്ഷാ പരിശോധന ആരംഭിക്കും. To advertise here, റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾക്കും പരീക്ഷണയോട്ടത്തിനുംശേഷം കമ്മിഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (സി.എം.ആർ.എസ്.) അന്തിമ സുരക്ഷാപരിശോധന നടത്തും. ആർ.ഡി.എസ്.ഒ.യുടെ നേതൃത്വത്തിൽ നടത്തുന്ന സുരക്ഷാ പരിശോധനകൾ രണ്ടാഴ്ചനീളും. തീവണ്ടികളുടെ ഓട്ടം, സിഗ്നൽ സംവിധാനം, ട്രാക്കുകളുടെ സുരക്ഷ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളാണ് പരിശോധിക്കുന്നത്. തീവണ്ടികളുടെ വേഗം, ഭാരപരിശോധനകളുമുണ്ടായിരിക്കും. നിർമാണപ്രവർത്തനങ്ങളും വിലയിരുത്തും. ഈ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയാൽ സാങ്കേതിക അംഗീകാരത്തിനായി റെയിൽവേ ബോർഡിനെ സമീപിക്കും. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതിനുശേഷമായിരിക്കും സി.എം.ആർ.എസ്. പരിശോധന നടത്തുന്നത്. സി.എം.ആർ.എസ്. അനുമതി ലഭിച്ചതിനുശേഷം സർവീസ് ആരംഭിക്കാൻ സാധിക്കും. ഈ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ലക്ഷ്യമിട്ടതുപോലെ മേയിൽ പിങ്ക് ലൈനിൽ തീവണ്ടി ഓടിത്തുടങ്ങും. കലേന ആഗ്രഹാരം മുതൽ നാഗവാര വരെയുള്ള പാതയിൽ കാലേന അഗ്രഹാരം മുതൽ താവരക്കരെ വരെയാണ് മേയിൽ സർവീസ് ആരംഭിക്കുന്നത്. ഏഴര കിലോമീറ്റർ ദൈർഘ്യമുള്ള ആകാശപാതയിലാണ് സർവീസ് തുടങ്ങുന്നത്. കലേന അഗ്രഹാരം, ഹുളിമാവ്, ഐ.ഐ.എം. ബാംഗ്ലൂർ, ജെ.പി.നഗർ ഫോർത്ത് ഫേസ്, ജയദേവ ആശുപത്രി, താവരക്കരെസ്റ്റേഷനുകളാണ് ആകാശപാതയിലുള്ളത്. താവരക്കരെ മുതൽ നാഗവാര വരെ തുരങ്കപാതയിൽ ഡിസംബറിൽ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഡയറിസർക്കിൾ, ലക്കസാന്ദ്ര, ലാങ്‌ഫോഡ്ടൗൺ, നാഷണൽ മിലിട്ടറി സ്‌കൂൾ, എം.ജി.റോഡ്, ശിവാജിനഗർ, കണ്ടോൺമെന്റ്, പോട്ടറി ടൗൺ, താന്നറി റോഡ്, വെങ്കിടേശപുര, കാടുഗുണ്ടനഹള്ളി എന്നിവയാണ് ഈ ഭാഗത്ത് മറ്റ് സ്റ്റേഷനുകൾ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!