ആര്യനാട് : സുരക്ഷാവേലിയില്ലാത്ത ട്രാൻസ്ഫോർമറുകൾ നാടിനു ഭീഷണിയാകുന്നു. കെ.എസ്.ഇ.ബി. ആര്യനാട് സെക്ഷനുകീഴിലെ മിക്ക സ്ഥലങ്ങളിലും നടപ്പാതയ്ക്കു സമീപത്താണ് സുരക്ഷാവേലിയില്ലാതെ ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിട്ടുള്ളത്. To advertise here, പുതിയ സുരക്ഷാവേലികൾ സ്ഥാപിക്കുന്നതിനായി പഴയത് പൊളിച്ചുമാറ്റിയിട്ട് മാസങ്ങളായി. ആര്യനാട് കച്ചേരിനടയിലെ ട്രാൻസ്ഫോർമറിനു സമീപത്തായി ഉണ്ടായിരുന്ന പഴയ സംരക്ഷണവേലി മാറ്റിയിട്ട് പുതിയത് നിർമിക്കാനുള്ള വേലികൾ കൊണ്ടുവെച്ചിട്ട് മാസങ്ങളായി. ഇതുവരെ ഇവ സ്ഥാപിക്കാൻ അധികൃതർക്കായിട്ടില്ല. കൊക്കോട്ടേലയിലെ സുരക്ഷാവേലിയുടെ കമ്പികൾ തുരുമ്പെടുത്ത് നശിച്ചിട്ടും അറ്റകുറ്റപ്പണിനടത്തുകയോ പുതിയത് സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇൗ ട്രാൻസ്ഫോർമറുകൾക്കു സമീപത്തുകൂടിയാണ് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ആളുകൾ കാൽനടയായും സൈക്കിളിലുമൊക്കെയായി കടന്നുപോകുന്നത്. ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുമ്പോൾ ചുറ്റും മെറ്റലുകൾ വിതറി അതിനുപുറമേ സുരക്ഷാവേലിയും ഒരുക്കണമെന്ന് ചട്ടമുണ്ടെങ്കിലും പലയിടത്തും ഇതൊന്നും നടപ്പാക്കുന്നില്ല. അപായ ബോർഡുകൾ പോലും പലയിടത്തും സ്ഥാപിച്ചിട്ടില്ല. Published: 19 Mar 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സുരക്ഷാവേലിയില്ലാതെ ട്രാൻസ്‌ഫോർമറുകൾ നാട്ടുകാർ ഭീതിയിൽ
M
MathrubhumiSource Link
about 2 months ago