സുരേഷ്ഗോപിയിൽനിന്ന് 8 കോടി വാങ്ങി വോട്ട് മറിച്ചു; TN പ്രതാപനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്

സുരേഷ്ഗോപിയിൽനിന്ന് 8 കോടി വാങ്ങി വോട്ട് മറിച്ചു; TN പ്രതാപനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്

M
MathrubhumiSource Link
തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെതിരേ ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. To advertise here, സിപിഎമ്മിന്റെ തൃശ്ശൂർ ജില്ലാക്കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് ഫിറോസ് സ്വന്തം പാർട്ടി സ്ഥാനാർഥിയായ പ്രതാപിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്. 'ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി.എൻ. പ്രതാപൻ ഓടിയെത്തുന്നു. പോലീസുമായി കയർക്കുന്നു. ബിജെപിക്കെതിരേ വലിയ പ്രക്ഷോഭത്തിന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങൾ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങൾ മൂന്നുദിവസം മുൻപേ അത് അറിഞ്ഞു, ആ പ്ലാൻ ചെയ്യുന്ന പരിപാടി. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവുമായി പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ് ഈ കിറ്റ് വിതരണം. കാരണം അവിടെ മുസ്‌ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്‌ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം. പക്ഷേ, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതാപൻ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടും സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോൺഗ്രസ് പ്രവർത്തകരുടെ കൈവശം രേഖകളായിട്ടുണ്ട്’, ഫിറോസ് പറഞ്ഞു. 'കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി പ്രതാപൻ നടത്തിയ ഇടപെടൽ എന്നുപറഞ്ഞാൽ നിസാര ഇടപാടല്ല. കോടാനുകോടി രൂപയുടെ ഇടപാടാണ്. സത്യം എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യിൽനിന്ന് പ്രതാപൻ കൈപ്പറ്റി വിതരണം ചെയ്തത്’, ഫിറോസ് ആരോപിച്ചു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃശ്ശൂരിലെ മണലൂർ. മുൻമന്ത്രി സി. രവീന്ദ്രനാഥാണ് എൽഡിഎഫ് സ്ഥാനാർഥി. കെ.കെ. അനീഷ്‌കുമാറാണ് എൻഡിഎയ്ക്കുവേണ്ടി മത്സരിക്കുന്നത്. പോളിങ്ങിന് മൂന്നുദിവസം അവശേഷിക്കവേയാണ് ഫിറോസിന്റെ ഗുരുതര ആരോപണം എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഇത്തരം ഡീൽ ഉറപ്പിക്കലുകളൊന്നും നടന്നിട്ടില്ലെന്നാണ് കോൺഗ്രസ് പ്രതികരണം. Content Highlights: PK Firoz alleges TN Prathapan accepted 8 crores to favor Suresh Gopi., Allegations surfaced during an LDF press conference in Thrissur., Claims involve tactical vote transfers in Manalur and Nattika., Congress party officially denies these allegations as baseless. Published: 06 Apr 2026, 11:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുരേഷ്ഗോപിയിൽനിന്ന് 8 കോടി വാങ്ങി വോട്ട് മറിച്ചു; TN പ്രതാപ… | Boolokam