ചാല : 20-ാമത് സുവർണ ഫുട്ബോൾ ടൂർണമെൻറ് ചാലയിൽ തുടങ്ങി. ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡൻറ് ഷിബിൻ കുമാർ ഉദ്ഘാടനം ചെയ്തു. സുവർണ ക്ലബ് മുൻ സെക്രട്ടറി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ എൻ.കെ. മനോജ് കുമാർ സംസാരിച്ചു. ഉദ്‌ഘാടനമത്സരത്തിൽ ക്ലാസിക്ക് കണ്ണൂരും കണ്ടത്തിൽ ബ്രദേഴ്‌സ് കൊളച്ചേരിയും തമ്മിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയത്ത് ഇരു ടീമുകളും ഗോളടിച്ചില്ല. ടൈ ബ്രേക്കറിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ക്ലാസിക്ക് കണ്ണൂരിനെ പരാജയപ്പെടുത്തി കണ്ടത്തിൽ ബ്രദേഴ്‌സ് കൊളച്ചേരി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ ഡിഫൻഡേഴ്‌സ് ചാല സ്റ്റുഡിയോ ബനാന കണ്ണൂരുമായി ഏറ്റുമുട്ടും. മത്സരം രാത്രി എട്ടിന് ആരംഭിക്കും. To advertise here, Published: 31 Mar 2026, 03:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
