സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 06 April 2026, 09:49 PM IST ഫാദർ സജി ജോർജ് വട്ടക്കുഴിയാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. സുഹാസിനി മണിരത്‌നം ഫസ്റ്റ് ക്ലാപ്പും നൽകി. അഞ്ചാം പ്രമാണം എന്ന ചിത്രത്തിന്റെ സെറ്റിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ് നീ ണ്ട ഇടവേളക്കുശേഷം സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ചാം പ്രമാണം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു. സുഹാസിനി മണിരത്‌നം ആദ്യ ഭദ്രദീപം തെളിയിച്ചു. ജയ് ദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റൂബി എൻഡവർ നിർമ്മിക്കുന്നു. ഫാദർ സജി ജോർജ് വട്ടക്കുഴിയാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. സുഹാസിനി മണിരത്‌നം ഫസ്റ്റ് ക്ലാപ്പും നൽകി. To advertise here, സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം എൺപതുകളിലെ പുരാതനവും സമ്പത്തും പ്രതാപവും നിറഞ്ഞതുമായ ഒരു സുറിയാനി ക്രിസ്ത്യൻ കുടുംബത്തിൻ്റെ കഥ പറയുന്നു. തികച്ചും റിയലിസ്റ്റിക്കായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു. രൺജി പണിക്കർ, നിമിഷ എലിസബത്ത് ഡീൻ, ഷെബിൻ ബെൻസൺ, വിനയ് മേനോൻ, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആൻ്റണിയാണ് ചിത്രത്തിൻ്റെ തിരക്കഥ. സംഗീതം- സൂരജ് എസ്. കുറുപ്പ് . ഛായാഗ്രഹണം - സിൻ്റോ പൊടുത്താസ്. എഡിറ്റിംഗ് -ബീന പോൾ. കലാസംവിധാനം -അപ്പുണ്ണി സാജൻ . മേക്കപ്പ് -വിൻസി. കോസ്റ്റ്യൂം ഡിസൈൻ -മഞ്ജുഷ രാധാകൃഷ്ണൻ. സ്റ്റിൽസ്- അജി മസ്ക്കറ്റ്. ഫിനാൻസ് കൺട്രോളർ + അനിൽ ആമ്പല്ലൂർ. ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ- ആദർശ് ജി. നായർ. കോ ഡയറക്ടർ - മിരിയം ചാണ്ടി. പ്രൊഡക്ഷൻ മാനേജർ - ജെറി വിൻസൻ്റ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അസ്മീർ നേമം. പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ഈ ചിത്രിത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. PRO -വാഴൂർ ജോസ്. Content Highlights: The filming of the psychological thriller Ancham Pramanam, starring Suhasini Maniratnam and Kani Kusruti, has commenced in Kodungallur, telling a realistic tale of a prestigious Syrian Christian family set in the 1980s Published: 06 Apr 2026, 09:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ… | Boolokam