പന്തളം : ഉറ്റസുഹൃത്തിന്റെ ഓർമ്മ നിലനിർത്താൻ കൂട്ടുകാരൻ ചിത്രവും പേരും പതിച്ച പൂച്ചട്ടികൾ നഗരസഭയ്ക്ക് നൽകി. സിവിൽ എൻജിനിയറായ മങ്ങാരം തടത്തിൽ ജയരാജിന്റെ ഓർമ്മയ്ക്കായി കടയ്ക്കാട് അഫ്രിൻ നിവാസിൽ ഹാരീസാണ് പന്തളം നഗരസഭയുടെ സൗന്ദര്യവത്കരണ പദ്ധതിയിലേക്ക് പൂച്ചട്ടികൾ സംഭാവന നൽകിയത്. തെറ്റിപ്പൂക്കളായും ബോഗൻവില്ലയിലെ കടലാസുപൂക്കളായും ജയരാജിന്റെ ഓർമ്മ നിലനിൽക്കും. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരസഭ വഴിയോരത്തെ പല സ്ഥലങ്ങളിൽ പൂച്ചട്ടികൾ വെയ്ക്കും. To advertise here, Published: 27 Mar 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സുഹൃത്തിന്റെ ഓർമ്മ നിലനിർത്താൻ പൂച്ചട്ടി നഗരസഭയ്ക്ക് സമർപ്പിച്ച് കൂട്ടുകാരൻ
M
MathrubhumiSource Link
about 1 month ago