മസ്‌കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിഖ് മസ്‌കറ്റ് ഗവർണറേറ്റിലെ അൽ ഖോർ മസ്ജിദിൽ ചെറിയ പെരുന്നാൾ നമസ്‌കാരം നിർവഹിച്ചു. രാജകുടുംബാംഗങ്ങളും അൽ ബുസൈദ് വംശത്തിലെ പ്രമുഖരും മന്ത്രിമാരും ഉപദേഷ്ടാക്കളും സുൽത്താന്റെ സായുധസേന റോയൽ ഒമാൻ പോലീസ്, മറ്റ് സൈനിക-സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സുൽത്താനോടൊപ്പം പെരുന്നാൾ പ്രാർത്ഥനയിൽ പങ്കെടുത്തു. ഇസ്ലാമിക രാജ്യങ്ങളിലെ അംബാസിഡർമാർ, സ്റ്റേറ്റ് കൗൺസിൽ, മജ്‌ലിസ് ഷൂറ അംഗങ്ങൾ, അണ്ടർസെക്രട്ടറിമാർ, വാലിമാർ, വിവിധ സ്ഥാപനങ്ങളുടെ സിഇഒമാർ, ശൈഖുമാർ, പൗരന്മാർ എന്നിവരും നമസ്‌കാരത്തിൽ പങ്കുചേർന്നു. സ്വദേശികൾക്കും പ്രവാസികൾക്കും സുൽത്താൻ ഹൈത്തം ബിൻ താരിക് പെരുന്നാൾ ആശംസകൾ നേർന്നു. To advertise here, Published: 20 Mar 2026, 09:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ ഖോർ മസ്ജിദിൽ ചെറിയ പെരുന്നാൾ നമസ്‌കാരം നിർവഹിച്ചു
M
MathrubhumiSource Link
about 2 months ago