ഇന്ത്യയിൽ ഏറ്റവും വിഷവീര്യമുള്ള പാമ്പുകളിൽ ഒന്നാണ് വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ. ചുമരുകയറിയും വീടിനോടുചേർന്ന വള്ളിപ്പടർപ്പുകളിൽ കൂടിയും ഇവ ഉള്ളിലെത്താം To advertise here, വരുന്ന വഴി പാമ്പിൻകുഞ്ഞുങ്ങൾ ജനിച്ചയുടനെ ഒളിസങ്കേതം തേടിയുള്ള യാത്ര തുടങ്ങും. ഈ സഞ്ചാരത്തിനിടെ ഇവ വീടിനുള്ളിൽ കയറാം. പക്ഷികളുടെ കൈയിൽനിന്ന് വഴുതിപ്പോയും വീടിന് മുകളിലെത്താം. പൂച്ച പിടികൂടി വീട്ടിലെത്തിക്കാനുള്ള സാധ്യതയു മുണ്ട് വിഷം ഇവയുടെ വിഷത്തിൽ അടങ്ങിയിരിക്കുന്നത് നാഡികളെ ബാധിക്കുന്ന ന്യൂറോടോ ക്സിൻ ആണ്. കടിയേറ്റാൽ കാഴ്ച മങ്ങൽ, ഛർദി, ബോധക്ഷയം എന്നിവയുണ്ടാകാം. ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെടാം. വേനലിലെ വില്ലൻ ശീതരക്ത ജീവികളാണ് പാമ്പുകൾ. അമിതതാപം ഇവയ്ക്ക് സഹിക്കാനാകില്ല. അതിനാൽ തണുപ്പുള്ള സ്ഥലത്തേക്ക് ഇവമാറിത്തുടങ്ങും. ഡിസംബർ മുതൽ ജൂൺവരെയുള്ള മാസങ്ങളിലാണ് പാമ്പുകൾ കൂടുതൽ സമയം പുറത്തിറങ്ങുക വിവരങ്ങൾ കടപ്പാട്: വൈ.മുഹമ്മദ് അൻവർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ,സർപ്പ സ്റ്റേറ്റ് നോഡൽ ഓഫീസർ ഉറക്കത്തിനിടെ പാമ്പുകടിച്ചുഎട്ടുവയസ്സുകാരന് ദാരുണാന്ത്യം കോടാലി (തൃശ്ശൂർ): അച്ഛനും അമ്മയ്ക്കുമൊപ്പം കിടന്നുറങ്ങുമ്പോൾ എട്ടുവയസ്സുകാരന് പാന്പുകടിയേറ്റ് ദാരുണാന്ത്യം. കോടാലിക്കു സമീപം മലയോരഗ്രാമമായ കടമ്പോട് വീട്ടിൽ സിൽജോയുടെയും ജോൺസിയുടെയും ഇളയമകൻ ആൽജോയാണ് മരിച്ചത്. സഹോദരൻ അനോഷ്(10) ഗുരുതരാവസ്ഥയിൽ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിക്കെട്ടന്റെ കുഞ്ഞാണ് ഇവരെ കടിച്ചത്. ശനിയാഴ്ച രാത്രി കുട്ടികൾ അച്ഛനമ്മമാരോടൊപ്പം വീട്ടിലെ ഹാളിൽ നിലത്ത് ഉറങ്ങാൻ കിടന്നു. പുലർച്ചെ ഇരുവരും ഉണർന്ന് വയറുവേദനിക്കുന്നതായി പറഞ്ഞു. പിന്നീടാണ് അമ്മയോടൊപ്പം കിടപ്പുമുറിയിൽ പോയത്. അഞ്ചുമണിയോടെ രണ്ടുപേരും അവശനിലയിലായി. ഉടൻ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോ മരിച്ചിരുന്നു. ഭക്ഷ്യവിഷബാധയെന്ന തോന്നലിലാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചതെങ്കിലും പാമ്പുകടിയുടെ ലക്ഷണങ്ങൾ ശ്രദ്ധിച്ച ആശുപത്രി അധികൃതർ അതേക്കുറിച്ച് അന്വേഷിച്ചു. മാതാപിതാക്കൾ വീട്ടിലെത്തിയശേഷം നടത്തിയ തിരച്ചിലിലാണ് മുറിയിൽനിന്ന് വെള്ളിക്കെട്ടന്റെ (ശംഖുവരയൻ) കുഞ്ഞ് ഇഴഞ്ഞുവരുന്നത് കണ്ടത്. ആൽജോയുടെ കൈത്തണ്ടയിൽ കടിയേറ്റ പാടുണ്ടെന്ന് പോലീസ് നടത്തിയ ഇൻക്വസ്റ്റിൽ കണ്ടെത്തി. ചികിത്സയിലുള്ള അനോഷിന്റെ ഇടത്തെ ഉള്ളൻ കാലിലും കടിയേറ്റ പാടുണ്ട്. മൂത്തമകളായ എയ്ഞ്ചൽ വെള്ളിക്കുളങ്ങരയിലെ അമ്മയുടെ വീട്ടിലായിരുന്നു. കടമ്പോട് എ.എൽ.പി.എസിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ് ആൽജോ. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. Content Highlights: Common Krait (Vellikettan) is highly venomous with neurotoxic venom., Snakes often enter homes seeking cool, dark places during the summer months Published: 20 Apr 2026, 07:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
