സൂക്ഷിക്കുക, നടപ്പാതകളിൽ കുഴികളുണ്ട്

സൂക്ഷിക്കുക, നടപ്പാതകളിൽ കുഴികളുണ്ട്

M
MathrubhumiSource Link
കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി To advertise here, നടപ്പാതയുടെ കൈവരികളിൽ പലതും തുരുന്പെടുത്തു. കൊല്ലം : നഗരത്തിലെ നടപ്പാതകളിൽ പലതിലും കുഴികളുണ്ട്, സൂക്ഷിക്കുക എന്ന േബാർഡ് വയ്ക്കേണ്ട സ്ഥിതിയാണ്. ചിന്നക്കട-ബീച്ച് റോഡിൽ നടപ്പാതയിലെ കൊരുപ്പുകട്ടകളിളകി കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. പലഭാഗത്തും കൊരുപ്പുകട്ടകൾ ഇളകിമാറി കാൽനടയാത്രക്കാർ വീഴുന്നനിലയിലാണ്. കട്ടകൾ ഇളകിമാറി നടപ്പാതയുടെ മധ്യത്തിൽ കുഴിയായ ഭാഗത്ത് വീഴാതിരിക്കാൻ പാഴ്‌വസ്തുക്കളും മറ്റും ഇട്ടിട്ടുണ്ട്. നടന്നുവരുമ്പോൾ മാത്രമാണ് കുഴികൾ കാണാനാകുന്നത്. നടപ്പാതയുടെ വശങ്ങളിലായി കൊരുപ്പുകട്ടകൾ താഴ്ന്നുപോയ ഭാഗങ്ങളുമുണ്ട്. രാത്രിയിൽ വെളിച്ചക്കുറവ്‌ കാരണം കുഴികൾ കാണാനുമാകില്ല. പ്രദേശത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിനാളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. നടപ്പാതയുടെ കൈവരികളിൽ പലതും തുരുന്പെടുത്തു. മുറിച്ചുമാറ്റിയ കൈവരിയുടെ ഭാഗങ്ങൾ പലതും ഇപ്പോഴും അപകടഭീഷണിയായി തുടരുന്നുമുണ്ട്. ബീച്ച് റോഡിലെ നടപ്പാതകളിൽ ഭൂരിഭാഗവും തകർന്നനിലയിലാണ്. പലയിടത്തും നടപ്പാതയുടെ നല്ലൊരുഭാഗവും തെരുവുകച്ചവടക്കാർ കൈയടക്കിവെച്ചിരിക്കുകയാണ്. ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടപ്പാത കടന്നുകിട്ടാൻ കാൽനടയാത്രക്കാർ പാടുപെടും. പകുതിയിലേറെ ഭാഗത്ത്‌ സാധനങ്ങൾ നിരത്തിവെച്ചിരിക്കുകയാണ്. ബാക്കിയുള്ള ഭാഗത്തുകൂടി കഷ്ടിച്ച് ഒരാൾക്ക് കടന്നുപോകാം. പകൽസമയങ്ങളിൽ സാധനങ്ങൾ വാങ്ങുന്നവരുടെ തിരക്കിനിടയിലൂടെ വേണം ബസ് ബേയിലേക്കും തിരിച്ചുമുള്ള കാൽനടയാത്രക്കാർക്ക്‌ നടന്നുപോകാൻ. പലപ്പോഴും ആളുകൾ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയാണ്. പബ്ലിക് ലൈബ്രറിക്ക് സമീപം നടപ്പാതകളും റോഡിന്റെ പകുതിയോളവും കൈയേറി കച്ചവടസാധനങ്ങൾ ഇറക്കിവെച്ചിരിക്കുകയാണ്. ചിന്നക്കട റെയിൽവേ മേൽപ്പാലത്തിൽ നടപ്പാതയിലും സ്ലാബുകൾ ഇളകി അപകടാവസ്ഥയിലാണ്. തെരുവുകച്ചവടക്കാരുടെ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിനൽകുമെന്ന് മുൻപ് കോർപ്പറേഷൻ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകളും നടത്തിയിരുന്നെങ്കിലും നടപടിയൊന്നുമായില്ല. Published: 15 Mar 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!