സ്വന്തം ലേഖകന്‍ Last Updated: 17 April 2026, 08:07 AM IST സൂര്യന്‍ ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍നിന്ന് ഉത്തരായന ഗോളത്തിലേക്ക് കടക്കുമ്പോളാണ് ഈ നിഴലില്ലാ അവസ്ഥ വരുന്നത്. പ്രതീകാത്മകചിത്രം | Mathrubhumi archives മഞ്ചേരി: തലയ്ക്കുമുകളിൽ സൂര്യൻ കത്തിജ്വലിച്ചു നിൽക്കുമ്പോൾ നാം ഇത്തിരി തണൽതേടി പോകാറില്ലേ. എന്നാൽ ഈ ആശ്വാസത്തണൽ ശനിയാഴ്ച നമുക്കു ലഭിക്കില്ല. നിഴൽ അപ്രത്യക്ഷമാകുന്ന പ്രതിഭാസമാണ് (സീറോ ഷാഡോ ഡേ) ഇതിനുകാരണം. സൂര്യൻ ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽനിന്ന് ഉത്തരായന ഗോളത്തിലേക്ക് കടക്കുമ്പോളാണ് ഈ നിഴലില്ലാ അവസ്ഥ വരുന്നത്. To advertise here, മഞ്ചേരിയിൽ ഉച്ചയ്ക്ക് 12.25-നാകും നിഴലുകൾ അപ്രത്യക്ഷമാവുക. കേരളത്തിൽ മറ്റിടങ്ങളിലും സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഈ പ്രതിഭാസം ദൃശ്യമാകും. ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവു കാരണം സൂര്യരശ്മികൾ എപ്പോഴും നേർകിഴക്കോ നേർ പടിഞ്ഞാറോ അല്ല ഉദിക്കുന്നതും അസ്തമിക്കുന്നതും. അതുകൊണ്ട് നട്ടുച്ചയ്ക്കും നമ്മുടെ നിഴലിനു തെക്കോട്ടോ വടക്കോട്ടോ നീളമുണ്ടാകും. എന്നാൽ ശനിയാഴ്ച ഭൂമധ്യരേഖയ്ക്ക് 11.12 ഡിഗ്രി വടക്കുമാറിയുള്ള മഞ്ചേരിയിൽ ഉച്ചയ്ക്ക് 12.25-ന് സൂര്യൻ നേർതലയ്ക്ക് മുകളിലാവും. സൂര്യരശ്മികൾ കുത്തനെ പതിക്കും. ആ സമയം നിഴൽ ദൃശ്യമാകില്ല. ഓഗസ്റ്റ് 24-ന് സൂര്യന്റെ തെക്കോട്ടുള്ള യാത്രയിലും ജില്ലയിൽ ഈ പ്രതിഭാസം ആവർത്തിക്കും. സൂര്യന്റെ തെക്കോട്ടും വടക്കോട്ടുമുള്ള ഈ ചലനത്തെ അയന ചലനമെന്നാണ് പറയുക. ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി തെക്കും വടക്കുമുള്ള ഭാഗങ്ങളിൽ മാത്രമേ ഈ കാഴ്ച ദൃശ്യമാവുകയുള്ളൂവെന്ന് വാനനിരീക്ഷകനും മലപ്പുറം അമേച്ചർ ആസ്ട്രോണമേഴ്സ് സൊസൈറ്റിയുടെ വൈസ് ചെയർമാനുമായ ഉണ്ണികൃഷ്ണൻ മംഗലശ്ശേരി പറഞ്ഞു. Content Highlights: Explanation of the Zero Shadow Day phenomenon occurring in 2026., Specific timing for the event in Manjeri at 12:25 PM., Scientific reasoning involving the Earth's axial tilt and solar movement., Confirmation of the second occurrence on August 24, 2026. Published: 17 Apr 2026, 08:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സൂര്യൻ തലയ്ക്കുനേരേ മുകളിൽ; ശനിയാഴ്ച നിഴലില്ലാ ദിനം
M
MathrubhumiSource Link
23 days ago