ആലപ്പുഴ: സാമൂഹികമാധ്യമങ്ങളിൽ പ്രശസ്തരാകാൻ യുവാക്കളുടെ സാഹസികത. റീൽ വൈറലായെങ്കിലും നാട്ടിൽ നിൽക്കക്കള്ളിയില്ലാതായതോടെ യുവാക്കൾ നാടുവിട്ടു. To advertise here, കഴിഞ്ഞ ദിവസം രാത്രി 2.30-നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇൻസ്റ്റഗ്രാമിൽ വീരപരിവേഷം േനടാൻ യുവാക്കൾ തിരഞ്ഞെടുത്തത് നഗരപരിസരത്തുള്ള പള്ളിയുടെ സെമിത്തേരിയായിരുന്നു. സെമിത്തേരിയിലുടെ മതിൽ ചാടിക്കടന്ന നാലുപേർ കല്ലറയ്ക്കു മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ആടിപ്പാടി റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പങ്കുെവക്കുകയും ചെയ്തു. ഇതെല്ലാം സെമിത്തേരിയിലെ സി.സി.ടി.വി.യിൽ പതിഞ്ഞു. പള്ളിയധികൃതർ പോലീസിൽ പരാതി നൽകി. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് നോർത്ത് പോലീസ് കേസെടുത്തു. ഇതിനകം യുവാക്കളെ എല്ലാവരും തിരിച്ചറിയുകയും ചെയ്തു. ഇതോടെ യുവാക്കൾ നാടുവിടുകയായിരുന്നു. Content Highlights: Four youths filmed a controversial reel inside a church cemetery in Alappuzha., The suspects consumed substances and danced on graves for social media clout., CCTV footage led to a formal police complaint by church authorities., The accused fled the town after being identified by the public., Police have registered a case for disturbing social harmony. Published: 27 Mar 2026, 07:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സെമിത്തേരി മതിൽ ചാടിക്കടന്നു, കല്ലറയ്ക്കു മുകളിലിരുന്ന് ലഹരി ഉപയോഗം, ആടിപ്പാടി റീൽസ് എടുക്കൽ; കേസ്
M
MathrubhumiSource Link
about 1 month ago