ബെംഗളൂരു : മലങ്കര ഓർത്തഡോക്സ് സഭയുടെ ബെംഗളൂരു ഭദ്രസനത്തിൽ പുതുതായി പണികഴിപ്പിച്ച ദൊഡ്ഡബെല്ലാപുര സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പലിന്റെ വിശുദ്ധ മൂറോൻ കൂദാശാ ചടങ്ങുകൾ ആരംഭിച്ചു. To advertise here, ബെംഗളൂരു ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഫീലോക്സിനോസ് കാർമികനായി. പുതുക്കിപ്പണിത വൈദികമന്ദിരത്തിന്റെ കൂദാശയും നടന്നു. ഭദ്രസനത്തിലെ സുവിശേഷസംഘം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. നിരവധി വൈദികരും വിശ്വാസികളും സംബന്ധിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. സ്കറിയാ മാത്യു, കൂദാശാ കൺവീനർ ഫാ. സജി ഡാനിയേൽ, ജോയിന്റ് കൺവീനർ സൈജു സാമൂവൽ, കൺവീനർ ഫാ. സൈമൺ ടി. ജോയ് എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച 7.30-ന് പ്രഭാത നമസ്കാരം. തുടർന്ന് രണ്ടാം ഘട്ട കൂദാശാ ചടങ്ങുകൾ. ഗീവർഗീസ് മാർ ഫീലോക്സിനോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാന, പൊതുസമ്മേളനം എന്നിവയുമുണ്ടാകും. ദൊഡ്ഡബല്ലാപുര എം.എൽ.എ. ധീരജ് മുനിരാജ്, മുൻ എം.എൽ.എ. ടി.വെങ്കട്ടരാമയ്യ എന്നിവർ പങ്കെടുക്കും. മത രാഷ്ട്രീയ നേതാക്കന്മാർ സന്നിഹിതരായിരിക്കും. Published: 23 Apr 2026, 12:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പലിൽ കൂദാശാ ചടങ്ങുകൾക്ക് തുടക്കം
M
MathrubhumiSource Link
17 days ago