സെവാഗിൽ കണ്ട അതേ മനോഭാവം; 175-ലേക്ക് തുടക്കമിട്ട് സൂര്യവംശി

സെവാഗിൽ കണ്ട അതേ മനോഭാവം; 175-ലേക്ക് തുടക്കമിട്ട് സൂര്യവംശി

M
MathrubhumiSource Link
ക്രി സ് ഗെയിലിന്റെ പേരിലുള്ള റെക്കോഡാണ് തന്റെ ലക്ഷ്യമെന്ന് വൈഭവ് സൂര്യവംശി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണത്തെ ഐ.പി.എൽ. ആരംഭിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ചർച്ചയിലെ പ്രധാന പേരുകാരൻ വൈഭവ് സൂര്യവംശിയെന്ന കൗമാരതാരമായിരുന്നു. കഴിഞ്ഞ സീസണിൽ ഇടിവെട്ട് പ്രകടനത്തോടെ ലീഗിലേക്ക് കയറിവന്നതുമുതൽ ക്രിക്കറ്റ് ലോകത്ത് സൂര്യവംശിയുണ്ട്. അണ്ടർ-19 ലോകകപ്പിൽ ടൂർണമെന്റിലെ താരമായശേഷമാണ് ഐ.പി.എലിലെ തന്റെ രണ്ടാം സീസണിലേക്ക് എത്തുന്നത്. To advertise here, ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സിനെതിരേ വെടിക്കെട്ട് അർധസെഞ്ചുറിയുമായി സൂര്യവംശി റൺവേട്ടയ്ക്ക് തുടക്കമിട്ടു. എതിരാളികൾക്ക് ഇനി കൗമാരതാരത്തിനെതിരേ തന്ത്രങ്ങളൊരുക്കേണ്ട നാളുകളാണെങ്കിൽ ക്രിക്കറ്റ് പ്രേമികൾക്ക് തട്ടുപൊളിപ്പൻ ഷോട്ടുകൾ കാണാനുള്ള അവസരമാണ്. 15-ാം പിറന്നാൾ ആഘോഷത്തിന്റെ മധുരം നാവിൽനിന്ന് മായുന്നതിനു മുൻപാണ് രാജസ്ഥാൻ റോയൽസ് താരം കളിക്കാനിറങ്ങിയത്. നേരിട്ട ആദ്യപന്തിൽ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ട താരം പിന്നെ ബൗളർമാരെ നിലത്തുനിർത്തിയില്ല. 15 പന്തിൽ അർധശതകം. അപ്പോൾ സ്‌ട്രൈക്ക് റേറ്റ് 333.33. ഏത് കൊലകൊമ്പൻ ബൗളറാണെങ്കിലും ഷോട്ടുകൾക്ക് മുതിരാൻ സൂര്യവംശിക്ക് ഭയമില്ല. പണ്ട് വീരേന്ദ്രർ സെവാഗിൽ കണ്ട അതേ മനോഭാവമാണ് കൗമാരതാരം പുറത്തെടുക്കുന്നത്. 15 തികഞ്ഞതോടെ ഇനിയുള്ള ഓരോ റണ്ണും ഇന്ത്യൻടീമിലേക്കുള്ള അകലം കുറയ്ക്കുമെന്ന തിരിച്ചറിവുണ്ടെങ്കിലും ആക്രമണസിദ്ധാന്തത്തിൽ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് ചെന്നൈക്കെതിരേ താരം നൽകിയത്. ഐ.പി.എലിലെ വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചുറിയാണ് സൂര്യവംശി സ്വന്തമാക്കിയത്. 15 പന്തിൽ അർധശതകം തികച്ച അഞ്ചുപേർ ലീഗിലുണ്ട്. 13 പന്തിൽ അർധസെഞ്ചുറിയിലേക്ക് എത്തിയ യശസ്വി ജയ്‌സ്വാളിന്റെ പേരിലാണ് റെക്കോഡ്. കഴിഞ്ഞ സീസണിൽ യുവതാരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയ സൂര്യവംശിക്കൊരു മോഹമുണ്ട്; 2013-ൽ വിൻഡീസ് താരം ക്രിസ് ഗെയ്ൽ സ്വന്തമാക്കിയ ഉയർന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡ്. പുണെ വാരിയേഴ്‌സിനെതിരേ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് താരമായിരുന്ന ഗെയ്ൽ 66 പന്തിൽ പുറത്താകാതെ നേടിയ 175 റൺസാണ് ലീഗിലെ ഉയർന്ന സ്‌കോർ. ഇതിലാണ് താരം കണ്ണുവെച്ചിരിക്കുന്നത്. സൂര്യവംശിയുടെ ഫോമും ധൈര്യവും ചേർന്നാൽ ഈ റെക്കോഡും നിലംപൊത്തിയേക്കാം. Content Highlights: Vaibhav Suryavanshi aims to break Chris Gayle's 2013 individual score record of 175 runs., The 15-year-old scored a 15-ball half-century against Chennai Super Kings in the 2026 season., Suryavanshi possesses a fearless batting style reminiscent of Virender Sehwag., Already holds the record for the fastest century by a youngster in the previous IPL season. Published: 01 Apr 2026, 09:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സെവാഗിൽ കണ്ട അതേ മനോഭാവം; 175-ലേക്ക് തുടക്കമിട്ട് സൂര്യവംശി… | Boolokam