സെവൻസ് ഫുട്‌ബോൾ: വിളംബര ഘോഷയാത്ര നടത്തി

സെവൻസ് ഫുട്‌ബോൾ: വിളംബര ഘോഷയാത്ര നടത്തി

M
MathrubhumiSource Link
കൂത്തുപറമ്പ് : രണ്ടാമത് വണ്ട്യായി മുകുന്ദൻ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ പ്രചാരണഭാഗമായി വിളംബര ഘോഷയാത്ര നടത്തി. പാലത്തിൻകരയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര സ്റ്റേഡിയത്തിൽ സമാപിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ റോളർസ്കേറ്റ് താരങ്ങളും അണിനിരന്നു. To advertise here, 20 മുതൽ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി 22 ടീമുകൾ മാറ്റുരയ്ക്കും. പ്രദർശനമത്സരം, വനിതാ ഫുട്ബോൾ മത്സരം എന്നിവയും നടക്കും. 3500-ഓളം പേർക്ക് ഇരിക്കാവുന്ന ഗ്യാലറി സജ്ജമാക്കിയിട്ടുണ്ട്. എല്ലാദിവസവും രാത്രി എട്ടിനാണ് മത്സരം നടക്കുക. പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും. ഏപ്രിൽ 13-നാണ്‌ ഫൈനൽ. കളിക്കാർക്കും കാണികൾക്കും ഇൻഷുറൻസ് പരിരക്ഷയൊരുക്കിയിട്ടുണ്ട്. കൺവീനർ സി.എം.സുധീർ കുമാർ, വത്സൻ പനോളി, ഫുട്ബോൾ താരം സി.കെ.ഉബൈദ്, വൈസ് പ്രസിഡന്റ് സി.പദ്‌മൻ, ട്രഷറർ വി.മുകുന്ദൻ, കെ.വി.രജീഷ് എന്നിവർ വിളംബരഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. Published: 18 Mar 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സെവൻസ് ഫുട്‌ബോൾ: വിളംബര ഘോഷയാത്ര നടത്തി — Mathrubhumi | Boo… | Boolokam