സെൻസസ്: വ്യക്തിവിവരങ്ങൾ അതിരഹസ്യം; ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ സുസ്ഥിരമെങ്കിൽ വിവാഹിതരായി കണക്കാക്കും

സെൻസസ്: വ്യക്തിവിവരങ്ങൾ അതിരഹസ്യം; ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ സുസ്ഥിരമെങ്കിൽ വിവാഹിതരായി കണക്കാക്കും

M
MathrubhumiSource Link
ന്യൂഡൽഹി: സെൻസസിനായി നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായിരിക്കും. വിവരാവകാശ അപേക്ഷയിലൂടെപോലും ഇവ പുറത്തുവിടില്ല. ഏതെങ്കിലും പദ്ധതിയുടെ ആനുകൂല്യങ്ങൾ നൽകാനോ നിഷേധിക്കാനോ ഈ വിവരങ്ങൾ ആധാരമാക്കില്ല. To advertise here, ആദ്യഘട്ടത്തിൽ ഭവന സെൻസസിനുള്ള ചോദ്യങ്ങളിൽ സെൽഫ് എന്യൂമറേഷൻ പോർട്ടലിലൂടെ ഉത്തരം നൽകാം. ഒരു രേഖയും നൽകേണ്ടതില്ല. സെൽഫ് എന്യൂമറേഷൻ ചെയ്താലും ഇല്ലെങ്കിലും എന്യൂമറേറ്റർമാർ വീട്ടിലെത്തും. പോർട്ടലിൽ നൽകിയ വിവരങ്ങൾ അപ്പോൾ തിരുത്താം. മൊബൈൽ നമ്പർ വഴിയും മറ്റുമുള്ള വേരിഫിക്കേഷനോ ഓതന്റിക്കേഷനോ ഇതിലില്ല. ജാതി സെൻസസ് ഉൾപ്പെടെ രണ്ടാംഘട്ടത്തിനുള്ള ചോദ്യങ്ങൾ പിന്നീട് തയ്യാറാക്കും. സെൻസസിനായി എൻ.പി.ആറും (ദേശീയ ജനസംഖ്യാ രജിസ്റ്റർ) പുതുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതേക്കുറിച്ച് തീരുമാനമായിട്ടില്ല. പശ്ചിമബംഗാൾ ഇതുവരെ സെൻസസ് വിജ്ഞാപനം ഇറക്കിയിട്ടില്ല. ആദ്യഘട്ടത്തിൽ വീട്, വീട്ടുകാർ, ആസ്തി സെൻസസ് 2027-ന്റെ ആദ്യഘട്ടത്തിലെ ഭവന വിവരങ്ങളിൽ വീട് നിർമാണരീതി മുതൽ വീട്ടുകാരെ സംബന്ധിച്ച പൊതുവായ വിവരങ്ങൾവരെ ചോദിക്കും. നിർമാണ രീതിയെക്കുറിച്ചാണ് ചോദ്യങ്ങൾ. താമസക്കാരുടെ എണ്ണം, ഗൃഹനാഥന്റെ അല്ലെങ്കിൽ ഗൃഹനാഥയുടെ പേര്, അവർ പട്ടികജാതിയോ പട്ടികവർഗമോ ആണോ അല്ലയോ, വീട്ടിൽ താമസിക്കുന്ന വിവാഹിതരായ ദമ്പതിമാരുടെ എണ്ണം തുടങ്ങിയവയാണ് ചോദ്യങ്ങൾ. വീട്ടിലെ സൗകര്യങ്ങളും അറിയിക്കണം. വീട്ടുകാരുടെ ആസ്തിയെക്കുറിച്ചും ചോദ്യങ്ങളുണ്ട്. ഇതിൽ റേഡിയോ, ടി.വി., ഇന്റർനെറ്റ്, ലാപ്‌ടോപ്, ഫോൺ തുടങ്ങിയ സൗകര്യങ്ങളുണ്ടെങ്കിൽ അറിയിക്കണം. മുഖ്യമായി കഴിക്കുന്ന ധാന്യം, വിവരങ്ങൾ അറിയിക്കേണ്ട മൊബൈൽ നമ്പർ എന്നിവയും അറിയിക്കണം. പ്രാദേശിക ഭാഷകളിലും വിവരം നൽകാം: സെൻസസിന്റെ രണ്ട് ഘട്ടങ്ങളിലും പോർട്ടലിലൂടെ സ്വയം വിവരം നൽകാൻ (സെൽഫ് എന്യൂമറേഷൻ) സൗകര്യമുണ്ട്. ഇതിൽ പ്രാദേശികഭാഷകളിലും വിവരം നൽകാം. മൊബൈൽ നമ്പറും അടിസ്ഥാന വിവരങ്ങളും മാത്രമുപയോഗിച്ച് എസ്.ഇ. പോർട്ടലിൽ (se.census.gov.in) ലോഗിൻ ചെയ്യാം. മാപ്പിൽ ലൊക്കേഷൻ രേഖപ്പെടുത്തിയശേഷം ചോദ്യങ്ങൾക്ക് മറുപടി സമർപ്പിച്ചാൽ സെൽഫ് എന്യൂമറേഷൻ ഐ.ഡി. ലഭിക്കും. വീട്ടിലെത്തുന്ന എന്യൂമറേറ്റർക്ക് ഈ ഐ.ഡി. നൽകണം. ആദ്യഘട്ടത്തിന് ആറ് മാസം : വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആദ്യഘട്ടം പൂർത്തിയാക്കാൻ ആറ് മാസമെടുക്കും. കർണാടകം, ഡൽഹി, ലക്ഷദ്വീപ്, മിസോറം, ഒഡിഷ, സിക്കിം, ആൻഡമാൻ എന്നിവിടങ്ങളിലാണ് ഏപ്രിൽ ഒന്ന് മുതൽ 15 വരെ സെൽഫ് എന്യൂമറേഷൻ. ഏപ്രിൽ 16 മുതൽ മേയ് 15 വരെ വീട്ടിലെത്തിയുള്ള ഹൗസ് ലിസ്റ്റിങ്ങും ഭവന സെൻസസും നടക്കും. സമാനമായി മറ്റെല്ലായിടത്തും 15 ദിവസത്തെ സെൽഫ് എന്യൂമറേഷനും തുടർന്നുള്ള 30 ദിവസം വീട്ടിലെത്തിയുള്ള ഭവന സെൻസസും നടക്കും. കേരളത്തിനൊപ്പം നാഗാലാൻഡിലും ജൂൺ 16 മുതൽ 30 വരെ സെൽഫ് എന്യൂമറേഷനും തുടർന്നുള്ള 30 ദിവസം വീട്ടിലെത്തിയുള്ള ഭവന സെൻസസുമാണ്. ഏറ്റവുമൊടുവിലുള്ള മണിപ്പുരിൽ ആദ്യഘട്ടം അവസാനിക്കുന്നത് സെപ്റ്റംബർ 30-നാണ്. സെൻസസ് വിജ്ഞാപനം ചെയ്യാത്ത ബംഗാളിലെ ആദ്യഘട്ട തീയതി പ്രഖ്യാപിച്ചിട്ടില്ല. ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ സുസ്ഥിരമെങ്കിൽ വിവാഹിതരായി കണക്കാക്കും: ലിവ് ഇൻ റിലേഷൻഷിപ്പിലുള്ള ദമ്പതിമാർക്ക് അവരുടെ ബന്ധം നിലനിൽക്കുന്നതാണെങ്കിൽ വിവാഹിതരായി സെൻസസിൽ കണക്കാക്കും. സെൻസസിലെ സെൽഫ് എന്യൂമറേഷൻ സംബന്ധിച്ച വിശദീകരണത്തിലാണ് ഇക്കാര്യം. വീട്ടിലെ വിവാഹിതരായ ദമ്പതിമാരുടെ എണ്ണം ആദ്യഘട്ടത്തിൽ ചോദിക്കുന്നുണ്ട്. ഇതിലാണ് ലിവ് ഇൻ റിലേഷൻഷിപ്പിലുള്ളവരേയും പരിഗണിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സെൻസസ്: വ്യക്തിവിവരങ്ങൾ അതിരഹസ്യം; ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ സ… | Boolokam