സേവ 2025-ൽ പൂർത്തിയാക്കിയത് 19,000 പരിശോധനകൾ

സേവ 2025-ൽ പൂർത്തിയാക്കിയത് 19,000 പരിശോധനകൾ

M
MathrubhumiSource Link
വെള്ളത്തിന്റെ ഗുണനിലവാരം To advertise here, ഷാർജ : വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) 2025-ൽ വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ച് പൂർത്തിയാക്കിയത് 19,000 പരിശോധനകൾ. എമിറേറ്റിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സാംപിളുകൾ ശേഖരിച്ചത്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശുദ്ധജലം ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ജല, ഡീസലൈനേഷൻ സ്റ്റേഷനുകളുടെ ലബോറട്ടറികളിൽ 7240 പരിശോധനകളും മറ്റു പ്രധാന ലബോറട്ടറികളിൽ 11,842 സാംപിളുകളിലും പരിശോധനകൾ നടത്തി. പരിശോധനകളിലൂടെ വെള്ളം പൂർണ ആരോഗ്യസുരക്ഷയ്ക്ക് ഉതകുന്നതും അംഗീകൃത മാനദണ്ഡങ്ങൾക്കനുസരിച്ചുള്ളതാണെന്നും ഉറപ്പുവരുത്തി. എമിറേറ്റിൽ ഡബ്ല്യു.എച്ച്.ഒ. വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള ഉയർന്ന നിലവാരത്തിലുള്ള കുടിവെള്ളമാണ് നൽകുന്നതെന്ന് പരിശോധനകളിലൂടെ വിദഗ്ധർ ഉറപ്പുവരുത്തിയെന്ന് വാട്ടർ ആൻഡ് ഡീസലൈനേഷൻ പ്ലാന്റ്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻജിനിയർ അബ്ദുൾറഹ്‌മാൻ ബൗഖലഫ് പറഞ്ഞു. ഡീസലൈനേഷൻമുതൽ വെള്ളം വിതരണം ചെയ്യുന്നതുവരെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. അൽ റഹ്‌മാനിയ ഡീസലൈനേഷൻ പ്ലാന്റിലെ പ്രധാന ജല ലബോറട്ടറിയിലും മറ്റു വാട്ടർ സ്റ്റേഷനുകളിലെ അഞ്ച് സാങ്കേതിക ലബോറട്ടറികളിലും ജലവിതരണം ചെയ്യുന്നതിനുമുൻപും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. നൂതന സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തിലാണ് പരിശോധന. എമിറേറ്റിൽ 75 കേന്ദ്രങ്ങളിലാണ് നിലവിൽ കുടിവെള്ളം പരിശോധന നടക്കുന്നത്. ഫലപ്രദമായ ഗുണനിലവാരം ഉറപ്പുവരുത്തിമാത്രമേ ഉപഭോക്താക്കളിൽ വെള്ളം എത്തിക്കുകയുള്ളൂവെന്നും സേവ അധികൃതർ പറഞ്ഞു. വെള്ളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സേവയിൽ വിവരങ്ങൾ നൽകുന്നതിനും വിവിധ മാർഗങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അതോറിറ്റിയിൽ നേരിട്ടെത്തിയോ കോൾ സെന്റർ, വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അഭിപ്രായങ്ങൾ കൈമാറാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സേവ 2025-ൽ പൂർത്തിയാക്കിയത് 19,000 പരിശോധനകൾ — Mathrubhumi… | Boolokam