റംസാൻ വിശേഷം To advertise here, ഷാർജ : റംസാനിൽ ഷാർജ കെ.എം.സി.സി. യുടെ മാതൃകാ പ്രവർത്തകരാണ് വൊളന്റിയർമാർ. ഇഫ്‌താർ സംഗമങ്ങളില്ലെങ്കിലും ഭക്ഷണങ്ങൾ കിറ്റുകളിലാക്കി ആവശ്യക്കാരിൽ എത്തിക്കാൻ വൊളന്റിയർമാർ പ്രവർത്തനനിരതമാണ്. 1000 - ത്തിലേറെ ഇഫ്‌താർ കിറ്റുകൾ ഇപ്പോൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഷാർജ കെ.എം.സി.സി. ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം പറഞ്ഞു. അതിനായി ദിനംപ്രതി 60 വൊളന്റിയർമാരാണ് പ്രവർത്തിക്കുന്നത്. ഷാർജ കെ.എം.സി.സി. സംസ്ഥാനകമ്മിറ്റിയുടെ കീഴിലുള്ള തിരഞ്ഞെടുത്ത പ്രവർത്തകരെയാണ് വൊളന്റിയർകമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ ഓരോ ജില്ലാകമ്മിറ്റിയിൽ നിന്നുള്ളവരും അംഗങ്ങളായിരിക്കും. പഴവർഗങ്ങൾ, പലഹാരങ്ങൾ, വെള്ളം, ജ്യൂസ്, ബിരിയാണി എന്നിവ പാക്കറ്റുകളിലാക്കി നോമ്പുകാർക്ക് വിതരണം ചെയ്യുകയാണ് വൊളന്റിയർമാർ. വൊളന്റിയർ സേവനവേളകളിൽ ഐക്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് എല്ലാവർക്കും ഒരേ നിറങ്ങളിൽ ഡ്രസുമുണ്ട്. ദിവസവും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന സന്നദ്ധ സേവനങ്ങളാണ് പ്രവർത്തകർ നടത്തുന്നത്. ഷാർജ കെ.എം.സി.സി. ഭാരവാഹികൾ കൂടാതെ ജില്ലാകമ്മിറ്റി ഭാരവാഹികളും സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്നു. Published: 15 Mar 2026, 01:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സേവന മാതൃകയുമായി കെ.എം.സി.സി. വൊളന്റിയർമാർ
M
MathrubhumiSource Link
about 2 months ago