അടിമാലി : അവധിക്കാലം ആഘോഷങ്ങൾക്കും വിനോദങ്ങൾക്കുമായി മാറ്റിവെയ്ക്കുന്നവർക്കിടയിൽ സേവനത്തിന്റെ പുതുവഴി തേടുകയാണ് അടിമാലി എസ്.എൻ.ഡി.പി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ. മധ്യവേനലവധി തുടങ്ങിയത് മുതൽ അടിമാലി താലൂക്ക് ആശുപത്രി, ദേവിയാർ, ചിത്തിരപുരം, വെള്ളത്തൂവൽ പബ്ലിക് ഹെൽത്ത് സെന്ററുകളുമായി സഹകരിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ഇവർ. To advertise here, കിടപ്പിലായ രോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്ന പാലിയേറ്റിവ് ഹോംകെയർ പദ്ധതിയിലാണ് ഇവർ സജീവമായത്. രോഗികളുടെ വീടുകളിലെത്തി ആവശ്യമായ സഹായം നൽകുന്നതിനൊപ്പം മാനസികമായി കരുത്തു പകരുകയും ചെയ്യുന്നുണ്ട് ഈ കൗമാരക്കാർ. ഭിന്നശേഷി വിദ്യാർഥികളെ സഹായിക്കാനും ദൈനംദിന കാര്യങ്ങളിൽ കൈത്താങ്ങാകാനും സമയം കണ്ടെത്തുന്നു. ‘സേവനത്തിന് അവധിയില്ല’ എന്ന സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിക്കുന്നത്.സ്കൂൾ പ്രിൻസിപ്പൽ എം.എസ്. അജി, പ്രോഗ്രാം ഓഫീസർ ബി. അജയ്, നഴ്സുമാരായ ട്രീസാ അഗസ്റ്റിൻ, പ്രിയമ്മ സെബാസ്റ്റ്യൻ, ആനീസ് സണ്ണി, സ്മിത ഇ.വി. എന്നിവരാണ് നേതൃത്വം നൽകുന്നത്. Published: 22 Apr 2026, 02:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സേവനത്തിന് അവധിയില്ല; കാരുണ്യത്തിന്റെ പുതുവഴിയിൽ ഇവർ
M
MathrubhumiSource Link
18 days ago