സൈബർ ആക്രമണം; US കമ്പനിയെ ബാധിച്ചത് 5 ദിവസം, പിന്നിൽ ഇറാൻ ബന്ധമുള്ള ഹാക്കർമാർ

സൈബർ ആക്രമണം; US കമ്പനിയെ ബാധിച്ചത് 5 ദിവസം, പിന്നിൽ ഇറാൻ ബന്ധമുള്ള ഹാക്കർമാർ

M
MathrubhumiSource Link
ടെക്‌നോളജി ന്യൂസ് Last Updated: 19 Mar 2026, 03:01 pm IST സാമ്പത്തിക ചൂഷണം ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങളില്‍നിന്ന് വ്യത്യസ്തമായി മനഃപൂര്‍വമായ ഡാറ്റാ നശീകരണ തന്ത്രമാണ് ഹാക്കര്‍മാര്‍ സ്വീകരിച്ചതെന്ന് കമ്പനി പറയുന്നു. നിലവില്‍ 61 രാജ്യങ്ങളിലായി ഏകദേശം 56,000 ജീവനക്കാരുള്ള കമ്പനിയാണ് സ്‌ട്രൈക്കര്‍. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. ഇറാൻ ബന്ധമുള്ള ഹാക്കർമാർ നടത്തിയ സൈബർ ആക്രമണത്തെത്തുടർന്ന് അമേരിക്കയിലെ ഏറ്റവും വലിയ മെഡിക്കൽ ഉപകരണ നിർമാണക്കമ്പനിയുടെ പ്രവർത്തനം തടസപ്പെട്ടത് അഞ്ച് ദിവസത്തിലധികം. മെഡിക്കൽ ടെക്‌നോളജി രംഗത്തുള്ള സ്‌ട്രൈക്കർ കോർപ്പറേഷനാണ് സൈബർ ആക്രമണം നേരിടേണ്ടിവന്നത്. ഇതേത്തുടർന്ന് മൈക്രോസോഫ്റ്റിന്റെ പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കൻ സർക്കാർ ഏജൻസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്‌ട്രെക്ചർ ഏജൻസിയാണ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയത്. To advertise here, സൈബർ ആക്രമണം വിജയകരമായി നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും ഓർഡറിങ്, ഷിപ്പിങ്, ഉപഭോക്തൃ സേവനങ്ങൾ എന്നിവ സാധാരണ നിലയിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 61 രാജ്യങ്ങളിലെ കമ്പനിയുടെ ആഗോള പ്രവർത്തനങ്ങളെ സൈബർ ആക്രമണം ബാധിച്ചിട്ടുണ്ട്. എന്നാൽ മെഡിക്കൽ ഉപകരണങ്ങളെയോ രോഗികൾക്ക് നൽകുന്ന സേവനങ്ങളെയോ ആക്രമണം ബാധിച്ചിട്ടില്ലെന്നും അവർ പറയുന്നു. മാർച്ച് 11-നാണ് സൈബർ ആക്രമണം നടന്നത്. കമ്പനിയുടെ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് റിമോട്ട് ഉപകരണങ്ങൾ എന്നിവ ഇതേത്തുടർന്ന് തകരാറിലായി. ഇതോടെ ഓർഡർ പ്രോസസിങ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഷിപ്മെന്റ് എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെട്ടു. ഇറാൻ ബന്ധമുള്ള ഹാക്കിങ് ഗ്രൂപ്പ് അന്നുതന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇറാനിലെ തെക്കൻ മിനാബിലുള്ള പെൺകുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിനു പ്രതികാരമായാണ് സൈബർ ഓപ്പറേഷൻ നടത്തിയതെന്ന് അവർ അവകാശപ്പെട്ടിരുന്നു. അതിനിടെ, സൈബർ ആക്രമണത്തെത്തുടർന്ന് രോഗികൾക്ക് യാതൊരു അപകടവും ഉണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടും ഉപയോഗിക്കുന്ന എല്ലാ സ്‌ട്രൈക്കർ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും സുരക്ഷിതമാണെന്നും കമ്പനി പ്രസ്താവനയിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ബിസിനസ് പ്രവർത്തനങ്ങൾ അഞ്ച് ദിവസത്തോളം തടസപ്പെട്ടത് കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. സാമ്പത്തിക ചൂഷണം ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളിൽനിന്ന് വ്യത്യസ്തമായി മനഃപൂർവമായ ഡാറ്റാ നശീകരണ തന്ത്രമാണ് ഹാക്കർമാർ സ്വീകരിച്ചതെന്ന് കമ്പനി പറയുന്നു. നിലവിൽ 61 രാജ്യങ്ങളിലായി ഏകദേശം 56,000 ജീവനക്കാരുള്ള കമ്പനിയാണ് സ്‌ട്രൈക്കർ. സൈബർ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ സ്‌ട്രൈക്കർ ഓഹരികൾ 3 ശതമാനത്തിലധികം  ഇടിഞ്ഞിരുന്നു. Content Highlights: CISA mandates new hardening practices for Microsoft Intune after the Stryker Corporation attack., Iran-linked group Handala identified as the threat actor behind the destructive operation., Key security measures include Least Privilege principles, RBAC, and phishing-resistant MFA., Stryker confirms no medical devices or patient data were compromised in the incident. Published: 19 Mar 2026, 01:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൈബർ ആക്രമണം; US കമ്പനിയെ ബാധിച്ചത് 5 ദിവസം, പിന്നിൽ ഇറാൻ ബ… | Boolokam