ക ന്നഡയിലെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അച്യുത അവതാര'ത്തിന്റെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്. To advertise here, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്ററിൽ നായികയായ മാളവിക നന്ദനും ചുറ്റും നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ വാർത്തകളുമായുള്ള മൊബൈലുകളാണ് കാണാൻ കഴിയുന്നത്. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറിൽ രമേശ സി., രുദ്രമൂർത്തി, രാജേഷ് ആർ. എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി.നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിന്റ ക്യാമറ കൈകാര്യം ചെയ്യുന്നത്. മംഗലാപുരം, കാസർഗോഡ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മെയ് മാസത്തോടെ തിയേറ്ററുകളിലെത്തും. ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ്. ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിങ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു & നവീൻ, വി.എഫ്.എക്‌സ് & ഡിസൈൻസ്: ഐഡന്റ് ലാബ്‌സ്, ലൈൻ പ്രൊഡ്യൂസർ: ലോഹിത് ഷെട്ടി പാൽഗെ & അഖിൽ ഉച്ചിൽ, മേക്കപ്പ്: വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി., പ്രൊഡക്ഷൻ കൺട്രോളർ: വിശ്വനാഥ് ബി.എച്ച്. കുമാർ, ജഗദീഷ് മളവള്ളി, ഡിജിറ്റൽ മാർക്കറ്റിങ്: വൈറ്റ് പേപ്പർ, പിആർഒ: പി. ശിവപ്രസാദ്. Content Highlights: Pan-Indian release in five languages (Malayalam, Tamil, Telugu, Kannada, Hindi)., Directed by debutant Puneeth, a renowned Kannada writer. Published: 19 Mar 2026, 10:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സൈബർ ക്രൈം ത്രില്ലർ 'അച്യുത അവതാരം'; സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്
M
MathrubhumiSource Link
about 2 months ago