സൈബർത്തട്ടിപ്പുകൾ കൂടുന്നു

സൈബർത്തട്ടിപ്പുകൾ കൂടുന്നു

2025-ൽ 1,000 കോടിയുടെ തട്ടിപ്പ് To advertise here, തിരികെ കിട്ടിയത് പത്തിലൊന്നുമാത്രം മുംബൈ : കഴിഞ്ഞവർഷം സൈബർത്തട്ടിപ്പിലൂടെ ജനങ്ങളിൽനിന്ന് തട്ടിപ്പുകാർ കവർന്നെടുത്തത് 1,000 കോടിയിലധികം രൂപ. 110 കോടി മാത്രമേ തിരിച്ചുകിട്ടിയുള്ളൂ. സൈബർത്തട്ടിപ്പുമായി ബന്ധപ്പെട്ട് 2025-ൽ 4,825 കേസുകൾ രജിസ്റ്റർ ചെയ്തതായി മുംബൈ പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് സമീപവർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇതിൽ 1,542 കേസുകൾ കണ്ടെത്തി. 1,410 പ്രതികളെ അറസ്റ്റുചെയ്തു. 2022-ൽ പോലീസ് 4,717 കേസുകൾ രജിസ്റ്റർ ചെയ്തു. 573 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2023-ൽ കേസുകൾ 4,169 ആയി നേരിയ തോതിൽ കുറഞ്ഞു.അതിൽ 938 കേസുകളിലായി 1,090 പേർ അറസ്റ്റിലായി. 2024-ൽ കേസുകൾ വീണ്ടും 5,087 ആയി ഉയർന്നു. 1,253 കേസുകളിൽ 1,294 അറസ്റ്റുകൾ ഉണ്ടായി. 2025-ൽ ഹെൽപ്പ് ലൈൻകോളുകൾ വഴിയാണ് 1,086.48 കോടിയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇരയായവർ പോലീസിനെ പെട്ടെന്ന് വിവരം അറിയിച്ചതിനാൽ 201.99 കോടിയുടെ തട്ടിപ്പ് തടയാനായെന്നും സൈബർ വിഭാഗം പറഞ്ഞു. ഈ തട്ടിപ്പുകളിൽ 90 ശതമാനത്തിലധികവും മുംബൈയിൽനിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹെൽപ്പ് ലൈനിന്റെ ഉപയോഗത്തിൽ വലിയവർധനവാണ് 2025-ൽ ഉണ്ടായത്. 8.71 ലക്ഷം കോളുകൾ സൈബർ പോലീസിന് ലഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സൈബർ പോർട്ടലിൽ ഔപചാരികമായി ചെയ്യാം. ഹെൽപ്പ് ലൈനിലേക്ക് പ്രതിദിനം ശരാശരി 1,500 കോളുകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം എഫ്.ഐ.ആറുകളായി മാറുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. '500 അല്ലെങ്കിൽ 1,000 രൂപ നഷ്ടപ്പെട്ട ആളുകൾ പോലും ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്നു, പക്ഷേ അതിലെല്ലാം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് സൈബർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സൈബർ തട്ടിപ്പുകൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണെന്നും ഉയർന്ന വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകൾപോലും തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ ഒരു മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയായ ഐ.ഐ.ടി. ബിരുദധാരിക്ക് നിക്ഷേപ തട്ടിപ്പിൽ 66 ലക്ഷം രൂപ നഷ്ടപ്പെട്ടു. മറ്റൊരു കേസിൽ, ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന് 3.5 കോടി രൂപയും നഷ്ടപ്പെട്ടു. ദാദറിൽനിന്നുള്ള 50 വയസ്സുള്ള ഒരു ഐ.ടി. പ്രൊഫഷണലിന് വ്യാജ ഓഹരി ഇടപാടിലൂടെ 1.73 കോടി രൂപയും നഷ്ടമായതായി പോലീസ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൈബർത്തട്ടിപ്പുകൾ കൂടുന്നു — Mathrubhumi | Boolokam | Boolokam