സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എന്ത് കാണണമെന്ന് അതാത് പ്ലാറ്റ്‌ഫോമുകളിലെ അൽഗോരിതങ്ങൾ തീരുമാനിക്കുന്ന കാലം അവസാനിക്കുന്നു. ഉപഭോക്താക്കൾക്ക് സ്വന്തം താല്പര്യത്തിനനുസരിച്ച് സോഷ്യൽ മീഡിയ ഫീഡുകൾ രൂപകൽപ്പന ചെയ്യാൻ സഹായിക്കുന്ന 'ആറ്റി' (Attie) എന്ന പുതിയ ആപ്പ് ബ്ലൂസ്കൈ (Bluesky) അവതരിപ്പിച്ചു. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ആപ്പ്, സോഷ്യൽ മീഡിയ അനുഭവത്തെ പൂർണമായും ഉപഭോക്താവിന്റെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. To advertise here, എന്താണ് 'വൈബ്-കോഡിങ്'? പ്രോഗ്രാമിങ് ഭാഷകൾ അറിയാതെ തന്നെ നിർമിത ബുദ്ധി (AI) ടൂളുകളോട് സംസാരിച്ചുകൊണ്ട് ഒരു ആപ്പ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ നിർമിക്കുന്ന രീതിയാണിത്. ഇതിൽ കോഡിങ്ങിന്റെ സാങ്കേതിക വശങ്ങൾ അറിയേണ്ടതില്ല. മറിച്ച് നിങ്ങളുടെ ആശയത്തിനാണ് പ്രാധാന്യം. ആറ്റിയുടെ കാര്യത്തിലേക്ക് വരുമ്പോൾ, സാധാരണ സോഷ്യൽ മീഡിയ ആപ്പുകളിൽ കമ്പനികൾ നിശ്ചയിക്കുന്ന അൽഗോരിതങ്ങളാണ് നമ്മൾ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത്. എന്നാൽ ആറ്റിയിൽ ഉപഭോക്താക്കൾക്ക് ലളിതമായ ഭാഷയിൽ നിർദ്ദേശങ്ങൾ (prompts) നൽകിക്കൊണ്ട് തങ്ങൾക്ക് കാണേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി ഫീഡുകൾ നിർമിക്കാം. ചാറ്റ് ബോട്ടുകളോട് സംസാരിക്കുന്നത് പോലെ ലളിതമായി അൽഗോരിതങ്ങൾ ഒരുക്കാനും അതുവഴി പ്ലാറ്റ്‌ഫോമിൽ നമുക്ക് ഇഷ്ടമുള്ള പോസ്റ്റുകൾ മാത്രം കാണാനും ഇതിലൂടെ സാധിക്കും. ആന്ത്രാപിക്കിന്റെ ക്ലോഡ് (Claude) എന്ന എഐ മോഡൽ അടിസ്ഥാനമാക്കിയാണ് ആറ്റി ഒരുക്കിയിരിക്കുന്നത്. ബ്ലൂസ്കൈ ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ ആറ്റിയിൽ ലോഗിൻ ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അൽഗോരിതങ്ങൾക്കെതിരെ ആഗോളതലത്തിൽ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ബ്ലൂസ്കൈ ഇത്തരമൊരു പരീക്ഷണം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കാനഡയിലെ വാൻകൂവറിൽ നടന്ന 'അറ്റ്‌മോസ്‌ഫിയർ' കോൺഫറൻസിലാണ് ആറ്റി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. നിലവിൽ ഈ ആപ്പ് പ്രൈവറ്റ് ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലാണ്. വരും ദിവസങ്ങളിൽ ബ്ലൂസ്കൈയുടെ മറ്റ് ആപ്പുകളിലും ഈ സൗകര്യം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ മോഡലിലൂടെ ഈ എഐ സേവനം ഭാവിയിൽ മോണിറ്റൈസ് ചെയ്യാനും ബ്ലൂസ്കൈ ആലോചിക്കുന്നുണ്ട്. ട്വിറ്ററിന്റെ മുൻ സിഇഒ ജാക്ക് ഡോർസിയുടെ നേതൃത്വത്തിൽ 2019-ൽ ഒരു പ്രോജക്റ്റായി തുടങ്ങിയ ബ്ലൂസ്കൈ ഇന്ന് നാല് കോടിയിലധികം ഉപഭോക്താക്കളുള്ള സ്വതന്ത്ര പ്ലാറ്റ്‌ഫോമാണ്. Content Highlights: Bluesky has launched a new AI-powered app called 'Attie' that allows users to design their own social media feeds and algorithms using simple language prompts, a process known as 'Vibe-Coding.' Published: 30 Mar 2026, 03:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സോഷ്യൽ മീഡിയ നിങ്ങളുടെ ഇഷ്ടത്തിന് പ്രവർത്തിക്കും; 'വൈബ്-കോഡിങുമായി' ബ്ലൂസ്കൈയുടെ പുതിയ ആപ്പ് 'ആറ്റി'
M
MathrubhumiSource Link
about 1 month ago