കോട്ടയം : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ബി.വി.എം. ഹോളിക്രോസ് കോളേജിന്റെയും ജില്ലയിലെ 14 സോഷ്യൽ വർക്ക് കോളേജുകളുടെയും സംയുക്താഭിമുഖ്യത്തിൽ സോഷ്യൽ വർക്ക് ദിനാചരണം നടത്തി. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ് ഉദ്‌ഘാടനംചെയ്തു. ബി.വി.എം. ഹോളിക്രോസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനങ്ങൾക്കും അക്കാദമിക് മേഖലയിലെ മികവിനും പുരസ്കാരവിതരണം നടത്തി. ഇന്ത്യ നെറ്റ്്വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ്, ക്യാപ്‌സ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ് സജോ ജോയി, ബി.വി.എം. കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. റോബിൻസ് ജോസ്, ഡോ. ഏലിസബത്ത് അലക്സാണ്ടർ, ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, ഡോ. സിബി ജോസഫ്, ബെന്നി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. To advertise here, Published: 27 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
